ലോക മലയാളഭാഷാ യാത്ര സംഘടിപ്പിക്കുന്നു
text_fieldsഒമാന്‍: ഒമാന്‍ മലയാളം മിഷന്‍െറ ആഭിമുഖ്യത്തില്‍ ലോക മലയാള ഭാഷായാത്ര സംഘടിപ്പിക്കുന്നു. പുതുതലമുറക്ക് മാതൃഭാഷയുടെ മധുരം പകരാനും കേരളത്തിന്‍െറ ഭൂപ്രകൃതി, സാംസ്കാരിക പൈതൃകം, ആചാരാനുഷ്ഠാനങ്ങള്‍, ഉത്സവാഘോഷങ്ങള്‍, സാഹിത്യസമ്പത്ത്, നാട്ടറിവുകള്‍, നാടന്‍കലകള്‍ തുടങ്ങിയവ പരിചയപ്പെടുത്തുകയുമാണ് യാത്രകൊണ്ട് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നാംഘട്ടത്തില്‍ ഒമാനിലെ പ്രധാന സ്ഥലങ്ങളിലൂടെ യാത്ര സഞ്ചരിക്കും. തുടര്‍ന്ന്, ഖത്തര്‍ മുതല്‍ സൗദി അറേബ്യ വരെയുള്ള ഗള്‍ഫ് നാടുകളില്‍ പര്യടനം നടത്തും. മലയാളം മിഷന്‍ സെക്രട്ടറിയും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒമാന്‍ പ്രൊവിഡന്‍സ് ചെയര്‍മാനുമായ മുഹമ്മദ് അന്‍വര്‍ ഫുല്ല യാത്ര നയിക്കും. ഡോ. ജോര്‍ജ് ലെസ്ലി, അജിത് പനച്ചിയില്‍, സദാനന്ദന്‍ എടപ്പാള്‍, രതീഷ് പട്ടിയാത്ത് എന്നിവര്‍ നേതൃത്വം നല്‍കും. റേഡിയോ അവതാരകനായ റജി മണ്ണേല്‍, ജയരാജ് വാര്യര്‍, ഡോ. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ യാത്രയോടൊപ്പം ചേരും. കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ക്കായി മലയാളം മിഷന്‍ ഒമാന്‍ കേരളത്തില്‍ നടപ്പാക്കുന്ന സുകൃതം വിദ്യാഭ്യസ പദ്ധതിയെ പറ്റിയും വാര്‍ത്ത സമ്മേളനത്തില്‍ വിശദീകരിച്ചു. പയ്യന്നൂര്‍ മലയാളം പാഠശാല ഡയറക്ടര്‍ ടി.പി. ഭാസകര പൊതുവാള്‍, അജിത് പനച്ചിയില്‍, സദാന്ദന്‍ എടപ്പാള്‍, രതീഷ് പട്ടിയാത്ത്, ഹസ്ബുള്ള ഹാജി സൂര്‍, രവീന്ദ്രന്‍, ടി.വി.കെ ഫൈസല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.