സലാല കൊലപാതകം: ഭര്‍ത്താവ് ലിന്‍സനില്‍നിന്നുള്ള തെളിവെടുപ്പ് തുടരുന്നു
text_fieldsമസ്കത്ത്: സലാലയില്‍ മലയാളി നഴ്സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് ലിന്‍സനില്‍നിന്ന് നാലാംദിവസവും തെളിവെടുപ്പ് തുടരുന്നു. അതേസമയം, സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതു സംബന്ധിച്ച വിവരങ്ങളറിയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സലാലയിലുള്ള ലിന്‍സന്‍െറ ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന്, അംബാസഡറും ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു. കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ഇടപെടുന്നതിന് വിദേശകാര്യമന്ത്രിയുടെ ഓഫിസില്‍നിന്ന് എംബസിയില്‍ ഫാക്സ് സന്ദേശം ലഭിച്ചതായും അറിയുന്നു. എന്നാല്‍, മൃതദേഹം നാട്ടില്‍കൊണ്ടുപോകുന്നതു സംബന്ധിച്ച് പൊലീസ് വൃത്തങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ളെന്ന് ബന്ധു റിജോ പറഞ്ഞു.
കൊലപാതകത്തില്‍ എല്ലാതരം സാധ്യതകളും സംശയിച്ചുള്ള അന്വേഷണമാണ് നടത്തുന്നതെന്ന് ആര്‍.ഒ.പി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മൊബൈല്‍ കാള്‍ റെക്കോഡുകള്‍ അടക്കമുള്ളവ പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന്‍െറ യഥാര്‍ഥ ചിത്രം ലഭ്യമല്ലാത്തതിനാല്‍ സലാലയിലെ പ്രവാസികളും ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.