Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമലയാളി നഴ്സിന്‍െറ...

മലയാളി നഴ്സിന്‍െറ കൊല: ഭര്‍ത്താവ് കസ്റ്റഡിയില്‍

text_fields
bookmark_border
മലയാളി നഴ്സിന്‍െറ കൊല: ഭര്‍ത്താവ് കസ്റ്റഡിയില്‍
cancel

സലാല (ഒമാന്‍): മലയാളി നഴ്സ് ചിക്കു റോബര്‍ട്ട് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. വിവരങ്ങള്‍ അന്വേഷിക്കാന്‍ വിളിപ്പിച്ച ഭര്‍ത്താവ് ലിന്‍സനെയും അയല്‍വാസിയായ പാകിസ്താന്‍ സ്വദേശിയെയും വിട്ടയച്ചിട്ടില്ല. ഇവരെ കസ്റ്റഡിയിലെടുത്തതായാണ് ഇന്ത്യന്‍ എംബസിയെ ഉദ്ധരിച്ച് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ഡല്‍ഹിയില്‍ പറഞ്ഞത്. എന്നാല്‍, ഇവരില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിയാന്‍ വിളിപ്പിച്ചത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് അറിയുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട വിവരം ലഭ്യമല്ളെന്ന് ആശുപത്രി മാനേജ്മെന്‍റും അറിയിച്ചു.

അന്വേഷണത്തിന് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം മസ്കത്തില്‍നിന്ന് എത്തിയിട്ടുണ്ട്. കവര്‍ച്ചശ്രമം മാത്രമായിട്ടല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ കാണുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി പൊലീസ് സര്‍ജന്‍ സലാലയിലത്തെിയിട്ടുണ്ട്. അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ കഴിയുകയുള്ളൂവെന്ന് അറിയുന്നു.

ഇവര്‍ ജോലി ചെയ്യുന്ന ബദ്ര്‍ ആശുപത്രിയുടെ ഡയറക്ടര്‍മാര്‍ സലാലയിലത്തെിയിട്ടുണ്ട്. ലിന്‍സന്‍െറ  ബന്ധുവായ ലൈസനും സലാലയില്‍ എത്തിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം അന്വേഷണത്തില്‍ കാര്യമായി പുരോഗതിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chikku robert
Next Story