അബോധാവസ്ഥയില്‍ ചികിത്സയിലിരുന്ന മലയാളി മരിച്ചു
text_fieldsമസ്കത്ത്: അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ചികിത്സയിലിരുന്ന മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി പുതിയകാവ് സ്വദേശി ഉദയനാണ് (40) ഖൗല ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച നിസ്വ കര്‍ഷയിലെ താമസസ്ഥലത്തുവെച്ചാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഭാര്യ വിവരമറിയിച്ചതിനെ തുടര്‍ന്നത്തെിയ സുഹൃത്തുക്കള്‍ ആദ്യം നിസ്വ ആശുപത്രിയിലത്തെിച്ചെങ്കിലും അവിടെ വെച്ച് അബോധാവസ്ഥയിലായി. തുടര്‍ന്ന് ഖൗലയിലേക്ക് മാറ്റുകയായിരുന്നു. ഒരാഴ്ചയായി വെന്‍റിലേറ്ററിന്‍െറ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
കഴിഞ്ഞ 13 വര്‍ഷമായി ഒമാനിലുള്ള ഉദയന്‍ കര്‍ഷയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനം നടത്തിവരുകയായിരുന്നു. ഭാര്യ നിഷയും മകള്‍ ചൈതന്യയും വേനലവധി ചെലവഴിക്കാനാണ് ഒമാനിലത്തെിയത്. മൂന്നുവര്‍ഷം മുമ്പാണ് ഉദയന്‍ അവസാനമായി നാട്ടിലേക്ക് പോയത്. കര്‍ഷ മലയാളി കൂട്ടായ്മയിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്. നിര്‍ധന കുടുംബത്തിന് കൈത്താങ്ങായി 3900 റിയാലോളം പിരിച്ചെടുത്തിട്ടുണ്ട്.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
