ഡല്‍ഹിയിലെ പ്രദര്‍ശനത്തില്‍ സാന്നിധ്യമായി ഒമാന്‍
text_fieldsമസ്കത്ത്: ന്യൂഡല്‍ഹിയില്‍ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഗ്ളോബല്‍ എക്സിബിഷന്‍ ഓണ്‍ സര്‍വിസസില്‍ ഒമാന്‍െറ സാന്നിധ്യവും. 40 രാജ്യങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. വാര്‍ത്താവിനിമയം, വിവര സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, വിനോദസഞ്ചാരം, ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ ഗവേഷണം എന്നിവയിലാണ് പ്രദര്‍ശനവും ചര്‍ച്ചയും നടക്കുന്നത്.
ദുകം സ്പെഷല്‍ ഇക്കണോമിക് സോണ്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ യഹ്യ ബിന്‍ സഈദ് അല്‍ ജാബ്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദര്‍ശനത്തിനത്തെിയത്. വാണിജ്യ, വ്യവസായ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഹ്മദ് ബിന്‍ ഹസന്‍ അല്‍ദീപ്, ഇന്ത്യയിലെ ഒമാന്‍ അംബാസഡര്‍ ശൈഖ് ഹമദ് ബിന്‍ സൈഫ് അല്‍ റവാഹി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അതോറിറ്റി സി.ഇ.ഒ സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ റുസൈഖി എന്നിവര്‍ സംഘത്തിലുണ്ട്. വാര്‍ത്താവിനിമയം, വിവര സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ പുരോഗതികള്‍ അടുത്തറിയാന്‍ പ്രദര്‍ശനം സഹായിക്കും. പ്രദര്‍ശനത്തോടനുബന്ധിച്ച് ഒമാന്‍ പ്രതിനിധിസംഘം തലവന്‍ യഹ്യ അല്‍ ജാബ്രി ഇന്ത്യന്‍ വാണിജ്യ വ്യവസായമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി.
പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന മറ്റു പ്രതിനിധികളുമായും ഇന്ത്യന്‍ കമ്പനികളുമായും ഒമാന്‍ പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.