ഇന്ത്യന്‍ ചിത്രപ്രദര്‍ശനത്തിന് തുടക്കമായി
text_fieldsമസ്കത്ത്: ഇന്ത്യന്‍ സമകാലിക ചിത്രകലാ പ്രദര്‍ശനത്തിന് തുടക്കമായി. ‘ബിയോണ്ട് ദി റിയലം ഓഫ് ബ്യൂട്ടി’ എന്ന തലക്കെട്ടിലുള്ള പ്രദര്‍ശനം സുല്‍ത്താന്‍ ഖാബൂസ് ഹയര്‍ സെന്‍റര്‍ ഫോര്‍ കള്‍ചര്‍ ആന്‍ഡ് സയന്‍സിലെ ഒമാനി സൊസൈറ്റി ഫോര്‍ ഫൈന്‍ ആര്‍ട്സില്‍ ഈ മാസം 20ന് സമാപിക്കും. അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്.
ഇരുരാഷ്ട്രങ്ങളും തമ്മിലെ ചരിത്രപരമായ സൗഹൃദത്തിനും സാംസ്കാരിക സഹകരണത്തിനും പുത്തന്‍ തലം പകര്‍ന്ന് ഇതാദ്യമായാണ് ചിത്രകലാ പ്രദര്‍ശനത്തിന് ഒമാന്‍ വേദിയൊരുങ്ങുന്നത്. രാംകുമാര്‍, എഫ്.എന്‍. സൂസ, സതീഷ് ഗുജ്റാള്‍, അമിയ ഭട്ടാചാര്യ, സി.എച്ച്. ഗാന്ധി, ലക്ഷ്മണ്‍ ഐലെ തുടങ്ങി 18ഓളം ഇന്ത്യന്‍ ചിത്രകാരന്മാരാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
ഇന്ത്യന്‍ കലയെയും പൈതൃകത്തെയും സമകാലിക കലാരൂപങ്ങളെയും കുറിച്ച് സ്വദേശികള്‍ക്കും വിദേശികള്‍ക്കും അറിവ് പകരുകയാണ് ചിത്രകലാ പ്രദര്‍ശനത്തിന്‍െറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.