രണ്ടു വയസ്സുകാരിയെ പാര്‍ക്കില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടത്തെി
text_fieldsബുറൈമി: രണ്ടു വയസ്സുകാരിയായ സ്വദേശിയെ പബ്ളിക് പാര്‍ക്കില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടത്തെി. ബുറൈമി പ്രവിശ്യയിലെ പാര്‍ക്കില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. സ്വദേശി പെണ്‍കുട്ടിയാണ് പേടിച്ചരണ്ട് കരയുന്ന കുട്ടിയെ ആദ്യം കണ്ടത്.
ഇവര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. ബുറൈമിയിലെ ചൈല്‍ഡ് കെയര്‍ സെന്‍ററിലുള്ള കുട്ടിയുടെ രക്ഷാകര്‍ത്താക്കളെ കണ്ടത്തൊന്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ശ്രമം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. കുട്ടിയുടെ ചിത്രമടങ്ങിയ സന്ദേശങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. കുട്ടിക്കായി കളിപ്പാട്ടങ്ങളും ഭക്ഷണവും വസ്ത്രങ്ങളും നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് പലരും മുന്നോട്ടുവരുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 2014 ആഗസ്റ്റില്‍ ഖുറം നാച്വറല്‍ പാര്‍ക്കില്‍ രണ്ട് സഹോദരന്മാരെ ഒറ്റപ്പെട്ട നിലയില്‍ കണ്ടത്തെിയിരുന്നു. രക്ഷാകര്‍ത്താക്കളെ കണ്ടത്തൊനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ഈ വര്‍ഷം മാര്‍ച്ചില്‍ ഒമാനി കുടുംബത്തിന് ദത്ത് നല്‍കിയിരുന്നു. ഒറ്റപ്പെട്ട നിലയില്‍ കണ്ടത്തെിയ 124 കുട്ടികളാണ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള ചൈല്‍ഡ് കെയര്‍ സെന്‍ററുകളില്‍ കഴിയുന്നത്. 190 കുട്ടികളെ ഒമാനി കുടുംബങ്ങള്‍ ദത്തെടുത്തതായും സാമൂഹികക്ഷേമ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
