മസ്കത്തില്‍ 800 മെഗാവാട്ടിന്‍െറ വൈദ്യുതി ഉല്‍പാദന കേന്ദ്രം നിര്‍മിക്കുന്നു
text_fieldsമസ്കത്ത്: മസ്കത്ത് ഗവര്‍ണറേറ്റില്‍ വന്‍ വൈദ്യുതി ഉല്‍പാദന കേന്ദ്രം നിര്‍മിക്കുന്നു. വര്‍ഷം ചെല്ലുംതോറും വര്‍ധിച്ചുവരുന്ന വൈദ്യുതിയാവശ്യം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് പ്രകൃതിവാതകം ഇന്ധനമാക്കിയുള്ള 800 മെഗാവാട്ടിന്‍െറ പദ്ധതിയാകും ആരംഭിക്കുകയെന്ന് ഒമാന്‍ പവര്‍ ആന്‍ഡ് വാട്ടര്‍ പ്രെക്യുയര്‍മെന്‍റ് കമ്പനി ചീഫ് ഓപറേറ്റിങ് ഓഫിസര്‍ എന്‍ജിനീയര്‍ യാഖൂബ് ബിന്‍ സെയ്ഫ് അല്‍ കിയൂമി അറിയിച്ചു. പദ്ധതിയുടെ ടെന്‍ഡര്‍ യോഗ്യതാ നിര്‍ണയമടക്കം പ്രീ ക്വാളിഫിക്കേഷന്‍ നടപടികള്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും.
2021 ഓടെ പദ്ധതി പ്രവര്‍ത്തനമാരംഭിക്കും. അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഒമാന്‍െറ ശരാശരി വൈദ്യുതി ഉപയോഗം 10 ശതാനം വര്‍ധിക്കും. 2020 ആകുമ്പോഴേക്ക് 5,023 മെഗാവാട്ട് വൈദ്യുതിയായിരിക്കും രാജ്യത്തിന് ആവശ്യമുണ്ടാവുക. വര്‍ധിക്കുന്ന ആവശ്യം മുന്നില്‍ കണ്ടാണ് മസ്കത്ത് മേഖലയില്‍ വന്‍ സ്വതന്ത്ര പദ്ധതി ആരംഭിക്കുന്നത്.
സൊഹാര്‍, ഇബ്രി പദ്ധതികള്‍ക്ക് ശേഷമാകും മസ്കത്തിലേത് പ്രവര്‍ത്തനമാരംഭിക്കുക. വന്‍ വൈദ്യുതി ആവശ്യം മുന്നില്‍കണ്ട് സൊഹാറില്‍ നിര്‍മിക്കുന്ന പദ്ധതി 2019 ജനുവരിയിലും ഇബ്രി പദ്ധതി 2019 ഏപ്രിലിലും പൂര്‍ത്തിയാകും.
പ്രകൃതിവാതകം ഇന്ധനമാക്കിയുള്ള രണ്ടു പ്ളാന്‍റുകളും നിര്‍മിക്കുന്നത് ജപ്പാനിലെ മിറ്റ്സൂയി കമ്പനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ട്ട്യമാണ്. ഇബ്രി പ്ളാന്‍റിന് 1450 മെഗാവാട്ടും സൊഹാറിലേതിന് 1,700 മെഗാവാട്ടുമാണ് ശേഷി. മസ്കത്ത്, ബാത്തിന ഗവര്‍ണറേറ്റുകളില്‍ വന്‍ ജലശുദ്ധീകരണ പദ്ധതികള്‍ നിര്‍മിക്കാനും പദ്ധതിയുണ്ടെന്ന് അല്‍ കിയൂമി അറിയിച്ചു. പ്രതിദിനം രണ്ടരലക്ഷം ക്യുബിക് മീറ്ററിന് മുകളില്‍ ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാകും ഈ പദ്ധതികള്‍.
ദിവസവും 20,000 ഘനമീറ്റര്‍ ജലം ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള മറ്റൊരു പദ്ധതി ഖസബിലും ആരംഭിക്കുന്നുണ്ട്. ഇതിന്‍െറ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വര്‍ഷംതോറും ജലത്തിന്‍െറ ആവശ്യം ആറു ശതമാനം വര്‍ധിക്കുന്നതായാണ് കണക്ക്. ചെറുതും വലുതുമായ ജലശുദ്ധീകരണ ശാലകള്‍ ആരംഭിക്കുന്നതിലൂടെ മാത്രമേ ഈ ആവശ്യം മറികടക്കാന്‍ കഴിയൂ.
സലാല, ശര്‍ഖിയ, ദുഖം എന്നിവിടങ്ങളിലും സ്വതന്ത്ര ജലശുദ്ധീകരണ പദ്ധതികള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. സലാല, ശര്‍ഖിയ പദ്ധതികള്‍ക്ക് സ്ഥലം കണ്ടത്തെുന്നതടക്കമുള്ള പ്രാരംഭ പരിപാടികള്‍ ആരംഭിച്ചു.
ഈ രണ്ട് പദ്ധതികളിലും കൂടി പ്രതിദിനം രണ്ടുലക്ഷം ക്യുബിക് ലിറ്റര്‍ ജലം ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. 2019 ഓടെ ഇവ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷ. ദുഖം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മസ്കത്ത്, ഇബ്രി, സൊഹാര്‍, ശര്‍ഖിയ്യ മേഖലകളില്‍ ജനസംഖ്യാ വര്‍ധനക്കനുസരിച്ച് നിരവധി പുതിയ വ്യവസായിക പദ്ധതികള്‍ ആരംഭിക്കുന്നുണ്ട്.
ഇത്തരം പദ്ധതികളുടെ വളര്‍ച്ചക്ക് വൈദ്യുതിയും ജലവും അത്യാവശ്യമായതിനാലാണ് രാജ്യത്തിന്‍െറ നിരവധി ഭാഗങ്ങള്‍ വൈദ്യുതി, ജല ഉല്‍പാദന പദ്ധതികള്‍ ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
