സൊഹാറില്‍ നൂറു ദശലക്ഷം റിയാലിന്‍െറ ജലശുദ്ധീകരണ ശാല വരുന്നു
text_fieldsസൊഹാര്‍: സൊഹാറില്‍ നൂറു ദശലക്ഷം റിയാല്‍ ചെലവില്‍ പുതിയ ജല ശുദ്ധീകരണ ശാല വരുന്നു. ഒമാന്‍ പവര്‍ ആന്‍ഡ് വാട്ടര്‍ പ്രൊക്യുര്‍മെന്‍റ് കമ്പനി (ഒ.പി.ഡബ്ള്യു.പി) ഇതുസംബന്ധിച്ച് കണ്‍സോര്‍ട്ട്യമായ ഗള്‍ഫ് ഒമാന്‍ ഡീസാലിനേഷന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടു.
നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇത് വടക്കന്‍ ബാത്തിനയിലെ ഏറ്റവും വലിയ ജലശുദ്ധീകരണ ശാലകളില്‍ ഒന്നാകും.
അതിവേഗത്തില്‍ നഗരവത്കരണവും വ്യവസായ, ടൂറിസം പദ്ധതികളും പുരോഗമിക്കുന്ന ബാത്തിന മേഖലക്ക് വരുംവര്‍ഷങ്ങളില്‍ വേണ്ട ജലത്തിന്‍െറ 80 ശതമാനവും ഇവിടെനിന്നുള്ള ഉല്‍പാദനംകൊണ്ട് നികത്താന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2018ല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് കരുതുന്ന പദ്ധതിയില്‍ പ്രതിദിനം രണ്ടരലക്ഷം ക്യുബിക് മീറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
റിവേഴ്സ് ഓസ്മോസിസ് സാങ്കേതിക വിദ്യ ഉപയോഗിച്ചാകും ഇവിടെ ജലശുദ്ധീകരണം. ഇവിടെ ഉല്‍പാദിപ്പിക്കുന്ന ജലം 20 വര്‍ഷ കാലയളവിലേക്ക് ഒ.പി.ഡബ്ള്യു.പി വാങ്ങണമെന്നതാണ് വ്യവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.