ഇന്ന് വിഷുപ്പുലരി; കണിക്കൊന്നക്ക് ക്ഷാമം
text_fieldsമസ്കത്ത്: മലയാളികളുടെ പുതുവത്സര ഉത്സവമായ വിഷു ആര്‍ഭാടമായി ആഘോഷിക്കാന്‍ ഒമാനിലെ മലയാളികളും ഒരുങ്ങി. വിഷുക്കണിയൊരുക്കിയും സദ്യ തയാറാക്കിയും പുതുവസ്ത്രമണിഞ്ഞുമാണ് വിഷു ആഘോഷിക്കുക. വിഷുവിഭവങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റിലും വന്‍ തിരക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. വിഷുക്കണി വിഭവങ്ങളായ കണി മാങ്ങയും കണിവെള്ളരിയുമടക്കമുള്ള വിഭവങ്ങള്‍ പ്രധാന വ്യാപാര സ്ഥാപനങ്ങളില്‍ ലഭ്യമായിരുന്നു. ചില സ്ഥാപനങ്ങള്‍ വിഷുക്കണിക്കിറ്റും വില്‍പനക്കുവെച്ചിരുന്നു. എന്നാല്‍, കണിക്കൊന്ന ക്ഷാമം ഈ വര്‍ഷവും രൂക്ഷമായിരുന്നു. നാട്ടില്‍നിന്നത്തെുന്ന കണിക്കൊന്നകള്‍ പരിമിതമായതിനാല്‍ പലര്‍ക്കും കണിക്കൊന്നയില്ലാതെ കണി ഒരുക്കേണ്ടിവന്നു. ചൊവ്വാഴ്ച പലര്‍ക്കും കണിക്കൊന്ന കിട്ടിയിരുന്നില്ല. ബുധനാഴ്ച മാര്‍ക്കറ്റില്‍ എത്തിയ കൊന്നകള്‍ പെട്ടെന്ന് വിറ്റഴിയുകയും ചെയ്തു. നാട്ടില്‍ പെട്ടെന്ന് മഴയുണ്ടായതിനാല്‍ ഓര്‍ഡര്‍ ചെയ്തതനുസരിച്ച് കൊന്ന എത്തിക്കാനും കഴിഞ്ഞിട്ടില്ല. ഒമാനില്‍ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് കൊന്നമരങ്ങളുണ്ട്. മുന്‍കാലങ്ങളില്‍ വിഷുവേളയില്‍ ഇവ പൂത്തുലയാറുമുണ്ട്. അടുത്ത കാലത്തായി ഇവ വൈകിയാണ് പൂക്കുന്നത്. അത് കാരണം കണിയൊരുക്കാന്‍ ഇത് പ്രയോജനപ്പെടുന്നില്ല. ഷെറാട്ടന്‍ ഹോട്ടലിന് മുന്‍വശത്ത് മുന്‍കാലങ്ങളില്‍ നിരവധി കൊന്നമരങ്ങളുണ്ടായിരുന്നു. വിഷുവേളകളില്‍ ഇവ പൂത്തുലയാറുമുണ്ടായിരുന്നു. ഇവിടെനിന്ന് മലയാളികള്‍ കൊന്ന പ്പൂക്കള്‍ പറിക്കാറുണ്ടായിരുന്നു. റോഡ് വികസനം വന്നതോടെ ഈ കൊന്നമരങ്ങള്‍ അപ്രത്യക്ഷമായി.
റൂവിയില്‍ ഒമാന്‍ടെല്‍ ടവര്‍ പരിസരം, ദാര്‍സൈത്, അല്‍ ഖുവൈര്‍, ഖുറം തുടങ്ങിയ വിവിധ സ്ഥലങ്ങളിലും നിരവധി കൊന്ന മരങ്ങളുണ്ട്. എന്നാല്‍, ഇവയൊന്നും വിഷുവിന് പൂത്തിട്ടില്ല. എന്നാല്‍, ഒമാനില്‍ സുലഭമായി കാണുന്ന കണിക്കൊന്നയോട് സാമ്യമുള്ള മറ്റൊരു പൂവ് ചിലര്‍ കണിക്ക് ഉപയോഗിക്കുന്നുണ്ട്. മസ്കത്ത് വിമാനത്താവളത്തിന്‍െറ സമീപത്തെ റോഡിന്‍െറ വശങ്ങളില്‍ ഈ ഡ്യുപ്ളിക്കേറ്റ് കൊന്ന സുലഭമാണ്. വിഷു ആഘോഷത്തിന്‍െറ ഭാഗമായി സദ്യയും ഒരുക്കുന്നുണ്ട്. വീടുകളില്‍ ഒരുക്കുന്ന സദ്യയില്‍ സുഹൃത്തുക്കളെയും മറ്റും പങ്കെടുപ്പിക്കുന്നുണ്ട്. വേനല്‍ അവധി ആഘോഷിക്കാന്‍ നാട്ടില്‍നിന്ന് കുടുംബങ്ങള്‍ എത്തുന്നത് ആഘോഷങ്ങള്‍ക്ക് പൊലിമ നല്‍കും.
കുടുംബമില്ലാത്തവരുടെ താമസയിടങ്ങളിലും മലയാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളിലും വിഷുസദ്യ ഒരുക്കുന്നുണ്ട്. വിവിധ ഹോട്ടലുകളിലും വിഷുസദ്യയുണ്ട്. കുടുംബമില്ലാത്തവര്‍ പലരും ഹോട്ടല്‍ സദ്യകളെയാണ് ആശ്രയിക്കുന്നത്. വിഷുദിവസം പ്രവൃത്തിദിവസമായത് സദ്യയുടെ പൊലിമ കുറക്കും. പലരും അവധിയെടുത്താണ് വിഷു ആഘോഷിക്കുന്നത്. ദാര്‍സൈത് ഇന്ത്യന്‍ സ്കൂള്‍ വിഷുവിന് അവധി നല്‍കിയിട്ടുണ്ട്.
ചില മലയാളി കമ്പനികള്‍ ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ഭൂരിപക്ഷം പേരും വിഷു പ്രവൃത്തി ദിവസമായതിന്‍െറ വിഷമത്തിലാണ്. എന്നിരുന്നാലും പരിമിതിയില്‍നിന്നുകൊണ്ട് വിഷു ആഘോഷം കേമമാക്കാനുള്ള തിരക്കിലാണ് ഒമാനിലെ മലയാളികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.