കണി മാങ്ങയും കണിക്കൊന്നയുമത്തെി; നാളെ വിഷു
text_fieldsമസ്കത്ത്: വിഷുവിന് ഒരു ദിനം മാത്രം ശേഷിക്കേ വിപണി സജീവമായി. പ്രവാസി മലയാളികള്‍ക്ക് കണി കാണാനും വിഷു ആഘോഷിക്കാനും വിഭവങ്ങളത്തെിത്തുടങ്ങി. കണിമാങ്ങയും കണിവെള്ളരിയും കണിക്കൊന്നയുമടക്കമുള്ള വിഭവങ്ങള്‍ ചൊവ്വാഴ്ച മുതല്‍തന്നെ വിപണിയില്‍ എത്തിത്തുടങ്ങി. 90 ശതമാനം വിഷുവിഭവങ്ങളും കേരളത്തില്‍നിന്നുതന്നെയാണ് എത്തുന്നത്. എണ്ണവിലക്കുറവുമൂലമുള്ള സാമ്പത്തികമാന്ദ്യമൊന്നും മലയാളികളുടെ വിഷു ആഘോഷത്തെ ബാധിച്ചിട്ടില്ല. വിഷു വിഭവങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷത്തെക്കാള്‍ ആവശ്യക്കാര്‍ കൂടുതലാണെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം 120 ടണ്‍ വിഷു വിഭവങ്ങളാണ് ഒമാനില്‍ ഇറക്കുമതിചെയ്തത്. ഇത് ഈ വര്‍ഷം 155 ടണായി ഉയര്‍ന്നതായി പ്രമുഖ പഴം പച്ചക്കറി ഇറക്കുമതി സ്ഥാപനമായ സൂഹൂല്‍ അല്‍ ഫൈഹ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ വാഹിദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഈവര്‍ഷം 25 ശതമാനത്തിലധികം ആവശ്യക്കാര്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കേരളത്തില്‍ ഇടക്ക് മഴ പെയ്തത് കാരണം കണിക്കൊന്ന ആവശ്യത്തിന് ലഭ്യമായിട്ടില്ളെന്നും ദൗര്‍ലഭ്യം അനുഭവപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം 6000 കിലോ കണിക്കൊന്നക്കാണ് ഓര്‍ഡര്‍ ചെയ്തിരുന്നത്. എന്നാല്‍, 4000 കിലോ മാത്രമാണ് ലഭിച്ചത്. ഇത് കാരണം കണിക്കൊന്ന ചൊവ്വാഴ്ചതന്നെ സ്റ്റോക് അവസാനിച്ചിരുന്നു. കണിക്കൊന്നയടക്കം 7000 കിലോ പൂക്കളാണ് കേരളത്തില്‍നിന്നത്തെിയത്. ഇതില്‍ 1000 കിലോ മുല്ലപ്പൂവും 2000 കിലോ വിവിധ ഇനം പൂക്കളും ഉള്‍പ്പെടും.
20,000 കിലോ കണി മാങ്ങയാണ് ഒമാനിലെ മലയാളികള്‍ക്ക് കണികാണാനത്തെിച്ചത്. 12,000 കിലോ കണി വെള്ളരി, 5,000 കിലോ പടവലം, 20,000 കിലോ വലിയ ഉള്ളി, 15,000 കിലോ കൈതച്ചക്ക, 15,000 കിലോ നേന്ത്രപ്പഴം, 8,000 കിലോ രസകദളി, 5,000 കിലോ പച്ചനേന്ത്ര, 4,000 കിലോ പൂവന്‍, 6,000 കിലോ വാഴയില, 4,000 കിലോ പാവയ്ക്ക, 3,000 കിലോ വെണ്ട, 8,000 കിലോ ചക്ക, 6,000 കിലോ കണിച്ചക്ക, 4,000 കിലോ ഇടിച്ചക്ക, 8,000 കിലോ മുരിങ്ങ, 4,000 കിലോ കൂര്‍ക്ക, 2,000 കിലോ ഇഞ്ചി, 2,000 കിലോ വെളുത്തുള്ളി എന്നിവയാണ് വിഷുവിഭവങ്ങളായി കഴിഞ്ഞ ദിവസം എത്തിയത്. വിഭവങ്ങള്‍ ധാരാളമായി എത്തിയെങ്കിലും കഴിഞ്ഞവര്‍ഷത്തെ അതേ വിലതന്നെയാണ് ഉല്‍പന്നങ്ങള്‍ക്ക് ഈടാക്കുന്നതെന്ന് അബ്ദുല്‍ വാഹിദ് പറഞ്ഞു. വിഷുക്കണിക്കായി കേരളത്തില്‍നിന്നുള്ള വിഷുവിഭവങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍.
സ്കൂള്‍ അവധി ആഘോഷിക്കാന്‍ കേരളത്തില്‍നിന്ന് നിരവധിപേര്‍ ഒമാനിലത്തെിയത് ആഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടും. എന്നാല്‍, വിഷു പ്രവൃത്തിദിവസമായതിനാല്‍ നിരവധിപേരുടെ വിഷുവിന്‍െറ പൊലിമ കുറയും. അവധിയെടുത്ത് വിഷു ആഘോഷിക്കുന്നവരും പകുതി അവധിയെടുക്കുന്നവരുമുണ്ട്. ഏതായാലും ഉള്ള സൗകര്യത്തില്‍ ഭംഗിയായി വിഷു ആഘോഷിക്കാനാണ് പലരും ശ്രമിക്കുന്നത്. വസ്ത്രവിപണിയും സജീവമാണ്. പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റുകളെല്ലാം വസ്ത്രങ്ങള്‍ക്ക് പ്രത്യേക ഓഫറുകള്‍ ലഭ്യമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
