Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനി ഉല്‍പന്നങ്ങളുടെ...

ഒമാനി ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം ഇത്യോപ്യയില്‍ തുടങ്ങി

text_fields
bookmark_border
ഒമാനി ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം ഇത്യോപ്യയില്‍ തുടങ്ങി
cancel

മസ്കത്ത്: ഒമാനി ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം ‘ഒപെക്സ് 2016’ ഇത്യോപ്യയില്‍ തുടങ്ങി. ഒമാന്‍ വ്യവസായ വാണിജ്യ മന്ത്രി ഡോ. അലി ബിന്‍ മസൂദ് അല്‍ സുനൈദിയുടെ സാന്നിധ്യത്തില്‍ ഇത്യോപ്യന്‍ വാണിജ്യ സഹമന്ത്രി യഅ്ഖൂബ് യാല പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നൂറോളം ഒമാനി കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ ആഫ്രിക്കയെ സുപ്രധാന വിപണിയായാണ് ഒമാന്‍ കരുതുന്നത്. ആഫ്രിക്കന്‍ വിപണിയിലേക്കുള്ള വിപുലമായ കാല്‍വെപ്പിന്‍െറ ആദ്യപടിയായാണ് ഇത്യോപ്യയില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മൂന്നു സഹകരണ കരാറുകളും പ്രദര്‍ശനത്തിന്‍െറ ഭാഗമായി ഒപ്പിട്ടു. അല്‍ മദീന ലോജിസ്റ്റിക്സും ഇത്യോപ്യയിലെ ബിക്മ ലോജിസ്റ്റിക്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയും ചരക്കുനീക്കവും കസ്റ്റംസ് ക്ളിയറന്‍സുമടക്കം മേഖലകളില്‍ സഹകരിക്കാന്‍ ധാരണാപത്രം ഒപ്പിട്ടു. വിന്‍ഡോസ്2000 കമ്പനിയും ഇത്യോപ്യന്‍ നിക്ഷേപകനായ ദാനിയേല്‍ ബുര്‍ഹാനുമായി ആഫ്രിക്കന്‍ രാജ്യത്ത് കമ്പനി സ്ഥാപിക്കാനും വിവിധ തരം എണ്ണകള്‍ ആഫ്രിക്കയില്‍ വിപണനം നടത്താന്‍ അരീജ് വെജിറ്റബ്ള്‍ ഓയില്‍സ് ആന്‍ഡ് ഡെറിവേറ്റീവ്സും അല്‍മെന്‍ ഗ്രൂപ്പുമായും ധാരണാപത്രങ്ങള്‍ ഒപ്പിട്ടു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman opex 2016
Next Story