മിഡലീസ്റ്റിലെ ഏറ്റവും ഉയരത്തിലുള്ള പഞ്ചനക്ഷത്ര റിസോര്‍ട്ട് ഒമാനില്‍ വരുന്നു
text_fieldsനിസ്വ: മിഡലീസ്റ്റിലെ ഏറ്റവും ഉയരത്തിലുള്ള പഞ്ചനക്ഷത്ര റിസോര്‍ട്ട് ഒമാനില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ ഒരുങ്ങുന്നു. സമുദ്രനിരപ്പില്‍നിന്ന് 2000 അടി ഉയരത്തിലുള്ള അല്‍ ജബല്‍ അഖ്ദര്‍ റിസോര്‍ട്ട് ജൂലൈ മുതല്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കും. ഒമാനിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ജബല്‍ അഖ്ദറിലത്തെുന്ന സഞ്ചാരികളുടെ ആകര്‍ഷണമാകാന്‍ ഒരുങ്ങുന്ന റിസോര്‍ട്ട് മലയിടുക്കിന് അഭിമുഖമായാണ് നിര്‍മിച്ചിരിക്കുന്നത്. 115 ഗെസ്റ്റ് റൂമുകളാണ് ഇവിടെയുള്ളത്. 82 പ്രീമിയര്‍, ഡീലക്സ് റൂമുകളും ഇതിലുണ്ടാകും.
ഇതോടൊപ്പം, 33 വില്ലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മലയിടുക്കുകളുടെ മനോഹാരിത മുഴുവന്‍ ആസ്വദിക്കാവുന്ന രീതിയില്‍ നിര്‍മിച്ചിരിക്കുന്ന വില്ലകളില്‍ സ്വകാര്യ പരിചാരകന്‍െറ സേവനവും സ്വിമ്മിങ് പൂളും ഉണ്ടാകും. എല്‍.ഇ.ഡി ടെലിവിഷനുകളടക്കം അത്യാധുനിക സജ്ജീകരണങ്ങളും സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ലക്ഷ്വറിക്കൊപ്പം പരമ്പരാഗത ഒമാനി തനിമയും ഉള്‍ക്കൊണ്ടാണ് റിസോര്‍ട്ടിന്‍െറ ഉള്‍വശം സജ്ജീകരിച്ചിരിക്കുന്നത്. ആറ് റസ്റ്റാറന്‍റുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.