സിക വൈറസിനെതിരെ പദ്ധതിയുമായി അധികൃതര്‍
text_fieldsമസ്കത്ത്: ലോകരാജ്യങ്ങളില്‍ ഭീതിപരത്തി പടരുന്ന സിക വൈറസ് ഒമാനിലേക്ക് എത്തുന്നത് തടയാന്‍ പദ്ധതിയുമായി അധികൃതര്‍ രംഗത്ത്. ഇതിന്‍െറ ഭാഗമായി ഒമാന്‍ ആരോഗ്യമന്ത്രാലയം സംയുക്ത മന്ത്രിതല സമിതി രൂപവത്കരിച്ചു. കഴിഞ്ഞദിവസം ആരോഗ്യമന്ത്രാലയത്തില്‍ സംഘടിപ്പിച്ച സംയുക്ത മന്ത്രിതല യോഗത്തില്‍ ഒമാന്‍ ആരോഗ്യ മന്ത്രി അഹമദ് ബിന്‍ മുഹമ്മദ് ബിന്‍ ഉബൈദ് അല്‍ സഈദി, ദോഫാര്‍ ഗവര്‍ണര്‍ സയ്യിദ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ ഹമൂദ് അല്‍ ബുസൈദി, പ്രാദേശിക മുനിസിപ്പാലിറ്റീസ് ജലവിഭവ മന്ത്രി അഹ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ സൂഹി, മസ്കത്ത് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മുഹ്സിന്‍ ബിന്‍ അഹ്മദ് അല്‍ ശൈഖ്, ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹുസ്നി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
സിക വൈറസ് പരത്തുന്ന കൊതുകിനെ ഒമാനില്‍ നിര്‍മാര്‍ജനം ചെയ്യുന്ന പദ്ധതി അധികൃതര്‍ വിലയിരുത്തി. കൊതുകുകളെ സമയബന്ധിതമായി നിര്‍മാര്‍ജനം ചെയ്യാന്‍ വിവിധ മുനിസിപ്പാലിറ്റികള്‍ നടത്തുന്ന കര്‍മപദ്ധതികളും ചര്‍ച്ച ചെയ്തു. ഈ വിഷയത്തില്‍ ലോക രാജ്യങ്ങളുമായി ബന്ധപ്പെടാനു പദ്ധതികള്‍ ആസുത്രണം ചെയ്യാനും ദേശീയ കമ്മറ്റി രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.