പുതിയ ലിബിയന്‍ ഭരണഘടനയുടെ കരട് രൂപമായി
text_fieldsസലാല: ലിബിയന്‍ ഭരണഘടനാ നിര്‍മാണ സമിതിയുടെ യോഗം സലാലയില്‍ അവസാനിച്ചു. പുതിയ ഭരണഘടനയുടെ കരട് രൂപം സംബന്ധിച്ച് യോഗം സമവായത്തിലത്തെിയതായി ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. കഴിഞ്ഞ മൂന്നാഴ്ചയായി ഒമാന്‍െറ ആതിഥേയത്വത്തില്‍ നടന്നുവന്ന യോഗത്തില്‍ ഐക്യരാഷ്ട്ര സഭാ പ്രതിനിധി നടത്തിയ സജീവ ഇടപെടലുകളാണ് പുതിയ ഭരണഘടനയുടെ കരട് രൂപവത്കരണത്തിലേക്ക് നയിച്ചത്. എല്ലാ ലിബിയക്കാരുടെയും ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസരിച്ച കരട് ഭരണഘടന സംബന്ധിച്ച് ഉടന്‍ ധാരണയിലത്തെണമെന്ന ലക്ഷ്യത്തോടെയാണ് ഒമാന്‍ യോഗത്തിന് ആതിഥ്യമരുളിയത്. ഐക്യരാഷ്ട്ര സഭ പ്രതിനിധിയുടെ സാന്നിധ്യത്തില്‍ സജീവ ചര്‍ച്ചകളാണ് കഴിഞ്ഞദിവസങ്ങളില്‍ നടന്നത്.
ധാരണ പ്രകാരം ലിബിയയുടെ തലസ്ഥാനം ട്രിപളിയായി തുടരും. ഭരണഘടനാ കൗണ്‍സിലിന്‍െറയും ഇലക്ടറല്‍ ഹയര്‍ കമീഷന്‍െറയും ആസ്ഥാനം ബംഗാസിയും ഭരണഘടനാ കോടതിയുടെ ആസ്ഥാനം സബ്ഹയും ആയിരിക്കും. കരട് രേഖ സംബന്ധിച്ച് 90 ശതമാനത്തോളം സമവായം സാധ്യമായതായി ഐക്യരാഷ്ട്ര സഭാ പ്രതിനിധി മുഹമ്മദ് അല്‍ ഗനം അറിയിച്ചു. കരടിന്‍മേലുള്ള ഒൗദ്യോഗിക വോട്ടെടുപ്പ് ലിബിയയിലാണ് നടക്കുക. സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്നതാകും പുതിയ ഭരണഘടനയെന്ന് ഭരണഘടനാ സമിതിയംഗം സൈനബ് അല്‍ സാദി പറഞ്ഞു. ലിബിയക്കാര്‍ അല്ലാത്തവരെ വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഉണ്ടാകും. വിവേചനം അവസാനിപ്പിക്കാന്‍ ഭരണഘടനാ കൗണ്‍സിലിലും മനുഷ്യാവകാശ കമീഷനിലുമടക്കം പ്രാദേശിക ഭരണ സംവിധാനങ്ങളിലും സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കും.
കരട് ഭരണഘടന സംബന്ധിച്ച് ധാരണയായതില്‍ ഏറെ സന്തോഷിക്കുന്നതായി ലിബിയയിലെ ഒമാന്‍ അംബാസഡര്‍ ഡോ. ഖാസിം ബിന്‍ മുഹമ്മദ് അല്‍ സല്‍ഹി അറിയിച്ചു. എല്ലാവരുടെയും താല്‍പര്യപ്രകാരം സമ്മര്‍ദമില്ലാതെയാണ് ധാരണയില്‍ എത്തിയതെന്ന് ലിബിയന്‍ ഭരണഘടനാ നിര്‍മാണ സമിതി ആക്ടിങ് ചെയര്‍മാന്‍ ഡോ. അലി ജിലാനി അബ്ദുസ്സലാം അല്‍ ജമാല്‍ പറഞ്ഞു.
സംഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അനുയോജ്യമായ അവസരം ഒരുക്കിയ സുല്‍ത്താനേറ്റിന് നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു. ചര്‍ച്ചകള്‍ ഫലപ്രാപ്തിയില്‍ എത്തിക്കാനുള്ള ഒമാന്‍െറ പിന്തുണ കണ്ടില്ളെന്ന് നടിക്കാന്‍ കഴിയില്ളെന്ന് ലിബിയയിലെ ഐക്യരാഷ്ട്ര സഭാ പ്രതിനിധി മുഹമ്മദ് അല്‍ ഗനമും പറഞ്ഞു.
ഇറാനടക്കം മേഖലയിലെ എല്ലാ രാഷ്ട്രങ്ങളുമായും അമേരിക്കയടക്കം വന്‍ശക്തി രാഷ്ട്രങ്ങളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഒമാന്‍ ഗള്‍ഫിലെ സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാന്‍ സജീവ ഇടപെടല്‍ നടത്തുന്ന രാഷ്ട്രമാണ്.
ഇറാനും വന്‍ശക്തി രാഷ്ട്രങ്ങളുമായുള്ള ആണവകരാറിന് കാര്‍മികത്വം വഹിച്ച സുല്‍ത്താനേറ്റ് സിറിയ, യമന്‍ പ്രശ്നപരിഹാരങ്ങള്‍ക്കും ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
