ചുവപ്പ് സിഗ്നല്‍ മറികടന്നാല്‍ ഒരു വര്‍ഷം ജയിലും പിഴയും
text_fieldsമസ്കത്ത്: ചുവപ്പ് സിഗ്നല്‍ ലംഘകരെ കര്‍ക്കശമായി നേരിടാന്‍ റോയല്‍ ഒമാന്‍ പൊലീസ്. സിഗ്നല്‍ കണക്കിലെടുക്കാതെ വാഹനവുമായി പായുന്നവര്‍ക്കുള്ള ശിക്ഷ കര്‍ക്കശമാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. സിഗ്നല്‍ ലംഘകര്‍ക്ക് ഒരു വര്‍ഷം തടവോ അഞ്ഞൂറ് റിയാല്‍ പിഴയോ ശിക്ഷയായി നല്‍കും. നിയമലംഘനത്തിന്‍െറ സ്വഭാവം അനുസരിച്ച് രണ്ടു ശിക്ഷയും ഒരുമിച്ച് ചുമത്താനും സാധ്യതയുണ്ടെന്ന് ആര്‍.ഒ.പി അറിയിച്ചു. ചുവപ്പ് സിഗ്നല്‍ മറികടക്കല്‍ ഗുരുതരമായ വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നതിനാലാണ് നിയമം കര്‍ക്കശമാക്കുന്നതെന്ന് ഗതാഗത വകുപ്പിലെ നിയമലംഘന വിഭാഗം മേധാവി അറിയിച്ചു.
അമിതവേഗത്തില്‍ പാഞ്ഞെ ത്തുന്ന വാഹനങ്ങളാണ് സിഗ്നല്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെടാറ്. ഇത്തരം അപകടങ്ങള്‍ മരണത്തിനും ഗുരുതരമായ പരിക്കുകള്‍ക്കും കാരണമാകുന്നു. ബോധവത്കരണത്തിനൊപ്പം കര്‍ക്കശ നിയമനടപടികള്‍ സ്വീകരിച്ചുതുടങ്ങിയതും നിയമലംഘകരുടെ എണ്ണത്തിലും സിഗ്നലുകളിലെ അപകടങ്ങളിലും കുറവുണ്ടാക്കിയിട്ടുണ്ട്. ഇത്തരം അപകടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുകയാണ് ശിക്ഷ കര്‍ക്കശമാക്കിയതിന്‍െറ ലക്ഷ്യം.
മഞ്ഞവെളിച്ചം കത്തുന്നത് കണ്ട് ചുവപ്പ് വീഴുംമുമ്പ് മറികടക്കാമെന്ന പ്രതീക്ഷയില്‍ സിഗ്നലിലേക്ക് പാഞ്ഞത്തെുന്ന വാഹനയുടമകള്‍ സ്വന്തം ജീവിതംകൊണ്ടാണ് അഭ്യാസം കാണിക്കുന്നത്. കണക്കുകൂട്ടല്‍ പിഴച്ച് ചുവപ്പ് സിഗ്നല്‍ വീണാല്‍ അപകടസാധ്യത ഏറെയാണെന്നും ഡയറക്ടര്‍ പറഞ്ഞു. റോഡില്‍ ഗതാഗത കുരുക്കും അപകടങ്ങളും ഉണ്ടാക്കുന്നവരില്‍നിന്നും സിഗ്നലുകളില്‍ തെറ്റായ ലൈനിലൂടെ വാഹനങ്ങള്‍ മറികടക്കുന്നവരില്‍നിന്നും 35 റിയാല്‍ വീതം പിഴയും ചുമത്തും.
സിഗ്നലുകള്‍ എത്തുന്നതിന് മുമ്പേ വാഹനങ്ങള്‍ നിശ്ചിത ട്രാക്കിലേക്ക് പ്രവേശിക്കണം. റോഡിലെ ആരോമാര്‍ക്കിന് അനുസരിച്ച് മാത്രമാണ് സിഗ്നലുകളില്‍ വാഹനം ഓടിക്കാന്‍ പാടുള്ളൂ. നിലവില്‍ ചുവപ്പ് സിഗ്നല്‍ മറികടക്കുന്നവര്‍ക്ക് 48 മണിക്കൂര്‍ ജയിലും 50 റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. അബദ്ധത്തില്‍ സംഭവിച്ചുപോയ കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ശിക്ഷ ഒഴിവാക്കാനും നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍, ഭേദഗതി ചെയ്ത നിയമത്തില്‍ ഈ ഇളവുകള്‍ അനുവദിക്കുന്നില്ളെന്ന് അറിയുന്നു. അപകടങ്ങള്‍ ഒഴിവാക്കുന്നതിന്‍െറ ഭാഗമായി രാജ്യത്തെ പല റോഡുകളിലും വേഗപരിധി നിര്‍ബന്ധമാക്കിയിട്ടുണ്ട്. നേരത്തേ, 100 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡില്‍ 110,120 കിലോമീറ്റര്‍ വരെ വേഗമെടുക്കുന്നത് ശിക്ഷ ക്ഷണിച്ചുവരുത്തിയിരുന്നില്ല.
എന്നാല്‍, ഇപ്പോള്‍ വേഗപരിധി നിര്‍ബന്ധമാക്കിയ റോഡുകളില്‍ ഈ ആനുകൂല്യം ലഭിക്കില്ല. റോഡിലെ വാഹനങ്ങളുടെ എണ്ണം, ഭൗമശാസ്ത്രപരമായ പ്രത്യേകതകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ കണക്കിലെടുത്ത് മാത്രമേ വാഹനങ്ങള്‍ നിശ്ചയിച്ചതിലും അധികം വേഗമെടുക്കുന്നത് അനുവദിക്കാന്‍ കഴിയൂവെന്ന് ആര്‍.ഒ.പി നേരത്തേ അറിയിച്ചിരുന്നു. നിലവില്‍ ജി.സി.സിയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഏറ്റവും കുറവ് പിഴചുമത്തുന്ന രാഷ്ട്രങ്ങളിലൊന്നാണ് ഒമാന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
