Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളം വിഭാഗം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മത്സരങ്ങള്‍  സംഘടിപ്പിക്കുന്നു

text_fields
bookmark_border

മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാളം വിഭാഗം ഓണാഘോഷത്തിന്‍െറ ഭാഗമായി കുട്ടികള്‍ക്കായി കലാസാഹിത്യ, സംഗീത മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഈമാസം 28നാണ് മത്സരങ്ങള്‍. സീനിയര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയന്‍റ് ലഭിക്കുന്നവര്‍ക്ക് കലാരത്നം പുരസ്കാരം നല്‍കും. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ തലങ്ങളില്‍ കൂടുതല്‍ പോയന്‍റുകള്‍ ലഭിക്കുന്നവര്‍ക്കും സമ്മാനങ്ങളുണ്ടാകും. വിജയികളെ സെപ്റ്റംബര്‍ 22, 23, 24 തീയതികളില്‍ റൂവി അല്‍ ഫലാജില്‍ നടക്കുന്ന ഓണാഘോഷ വേദിയില്‍ ആദരിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.iscmalayalam.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി ഏപ്രില്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് സാംസ്കാരിക വിഭാഗം സെക്രട്ടറി പി. ശ്രീകുമാറിനെ (ഫോണ്‍: 91442035) ബന്ധപ്പെടുക.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story