ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂള്‍ സംഗീതപരിപാടി സംഘടിപ്പിക്കുന്നു
text_fieldsമസ്കത്ത്: അടിസ്ഥാന സൗകര്യമടക്കം വിവിധ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂള്‍ അധികൃതര്‍ സംഗീതപരിപാടി സംഘടിപ്പിക്കുന്നു. ഈമാസം 29ന് ഖുറം ആംഫി തിയറ്ററില്‍ നടക്കുന്ന ‘സിംഫൊണീവ്’ എന്ന് പേരിട്ടിരിക്കുന്ന ഷോയില്‍ ബംഗളൂരു കേന്ദ്രമായ സിംഫൊണീവ് മ്യൂസിക് പരിപാടി അവതരിപ്പിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്കൂളിന്‍െറ വികസനത്തിനൊപ്പം സ്പെഷല്‍ എജുക്കേഷന്‍ സെന്‍റര്‍ സ്ഥാപിക്കല്‍, സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സഹായം, വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് നൂതന സാങ്കേതികവിദ്യകളൊരുക്കല്‍ തുടങ്ങിയവക്കുള്ള ഫണ്ട് സ്വരൂപിക്കുകയാണ് ലക്ഷ്യമിടുന്നത്. സ്കൂള്‍ വികസന ഫണ്ട് സ്വരൂപണത്തിനായി 2012 മുതല്‍ 2014 വരെ വാര്‍ഷിക കാര്‍ണിവല്‍ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച മലയാളി സംഗീതസംവിധായകന്‍ ബാലഭാസ്കറിന്‍െറ ഫ്യൂഷന്‍ സംഗീത പരിപാടിയും ഏറെ ശ്രദ്ധേയമായിരുന്നു. ഇന്ത്യയിലെ അഗം ഓര്‍ബിറ്റ് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിക്ക് കീഴിലാണ് ഇവര്‍ മസ്കത്തിലത്തെുന്നത്. വളന്‍റിയര്‍ സേവനങ്ങള്‍ക്ക് സ്കൂള്‍ അധ്യാപകരടങ്ങുന്ന സംഘം രൂപവത്കരിക്കും. വിവിധ നിരക്കുകളിലെ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 95334404, 92881018, 99202557.
സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുറഹീം കാസിം, കണ്‍വീനര്‍ ബിജു സാമുവല്‍, എസ്.എം.സി അംഗവും കാര്‍ണിവല്‍ കോര്‍ കമ്മിറ്റി ചെയര്‍മാനുമായ ജയ്കിഷ് പവിത്രന്‍, പ്രിന്‍സിപ്പല്‍ ശ്രീദേവി പി.തഷ്നത്ത്, ഓര്‍ബിറ്റ് മാനേജിങ് ഡയറക്ടര്‍ രമേഷ് ഗോപാലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.