Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2015 9:12 AM GMT Updated On
date_range 29 Sep 2015 9:12 AM GMTഉത്സവാന്തരീക്ഷത്തില്‍ ‘പൊന്നോണം 2015’
text_fieldsbookmark_border
മസ്കത്ത്: എസ്.എന്‍.ഡി.പി ഒമാന്‍ യോഗത്തിന്‍െറ ആഭിമുഖ്യത്തില്‍ സീബ് റാമി ഡ്രീം റിസോര്‍ട്ടില്‍ ‘പൊന്നോണം 2015’ സംഘടിപ്പിച്ചു. എസ്.എന്‍.ഡി.പി യോഗം അസി. സെക്രട്ടറി പി.ടി മന്മഥന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന സാംസ്കാരിക സംഗമത്തില്‍ അല്‍ഹൈല്‍ ശാഖാ പ്രസിഡന്‍റ് മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. ഒമാന്‍ യൂനിയന്‍ യോഗം ഡയറക്ടര്‍ രാജേന്ദ്രന്‍, ഗാല ശാഖ പ്രസിഡന്‍റ് കുട്ടി, ശിവഗിരി മുന്‍ ഇന്‍സ്ട്രക്ടര്‍ ജയപ്രകാശ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഒമാന്‍ യൂനിയന്‍ സെക്രട്ടറി എസ്.ദിലീപ്കുമാര്‍ സ്വാഗതവും ജോ. സെക്രട്ടറി വിജയന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്, ഒമാനിലെ വിവിധ ശാഖകളിലെ കുട്ടികള്‍ അവതരിപ്പിച്ച വര്‍ണാഭമായ കലാപരിപാടികളും ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. രാത്രി ഏഴിന് പിന്നണി ഗായകരായ അഫ്സല്‍, അഖില, വൊഡാഫോണ്‍ കോമഡി സ്റ്റാര്‍സ് ടീം ബ്ളാക്ക് ആന്‍ഡ് വൈറ്റിലെ അനീഷ് കുറിയന്നൂര്‍, സതീഷ് എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച സ്റ്റേജ് സിനിമ ‘താരോത്സവ’വും അരങ്ങിലത്തെി. പാട്ടും തമാശകളും ഇടകലര്‍ന്ന സ്റ്റേജ് സിനിമ കാണികള്‍ക്ക് വ്യത്യസ്ത അനുഭവമാണ് പകര്‍ന്നുനല്‍കിയത്.
Next Story