Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2015 3:34 PM IST Updated On
date_range 22 Sept 2015 3:34 PM ISTഎയര്‍ഇന്ത്യ എക്സ്പ്രസ് സലാല–കോഴിക്കോട് സര്‍വിസ് വെട്ടിക്കുറച്ചു
text_fieldsbookmark_border
സലാല: കോഴിക്കോട്ടേക്കുള്ള സര്‍വിസുകള്‍ എയര്‍ഇന്ത്യ എക്സ്പ്രസ് വെട്ടിക്കുറച്ചു. ആഴ്ചയില്‍ രണ്ട് സര്‍വിസുകളാണ് നിലവില്‍ കോഴിക്കോട്ടേക്കുള്ളത്. ഇത് ഒന്നാക്കാനാണ് തീരുമാനം. തീരുമാനം ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍വരും. നിലവില്‍ കേരളത്തിലേക്ക് ആകെ മൂന്നു സര്‍വിസാണുള്ളത്. വ്യാഴാഴ്ചകളില്‍ കൊച്ചി വഴി തിരുവനന്തപുരത്തേക്കാണ് ഒരു സര്‍വിസ്. ഒക്ടോബര്‍ മുതല്‍ സര്‍വിസുകളുടെ എണ്ണം ആകെ രണ്ടാകും.ഫൈ്ളറ്റ് ക്രൂവിന്‍െറ കുറവാണ് സര്‍വിസ് കാന്‍സല്‍ ചെയ്യാനുള്ള കാരണമെന്നാണ് അറിയുന്നത്. ഒക്ടോബര്‍ 24 വരെയാണ് സര്‍വിസ് നിര്‍ത്തിയിരിക്കുന്നതെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിട്ടുള്ളത്. പിന്നീട് സര്‍വിസ് തുടരുമോ എന്ന കാര്യം വ്യക്തമല്ല. റണ്‍വേ റീകാര്പറ്റിന്െറ പേരില്‍ വലിയ വിമാനങ്ങളുടെ സര്‍വിസ് തടഞ്ഞും ഉള്ളവ വെട്ടിക്കുറച്ചും കോഴിക്കോട് എയര്‍പോര്‍ട്ടിനെ തകര്‍ക്കുന്നതിന്‍െറ ഭാഗമാണോ ഈ zെzവട്ടിക്കുറക്കല് നടപടി എന്ന് ആശങ്കിക്കുകയാണ് മലബാറില്‍നിന്നുള്ള പ്രവാസികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story