സലാലയിലെ രണ്ടാമത്തെ പാസ്പോര്‍ട്ട് സേവന കേന്ദ്രം: പ്രവാസികള്‍ക്ക് ആശ്വാസമാവുന്നു
text_fieldsസലാല: പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് സലാലയില്‍ രണ്ട് കേന്ദ്രങ്ങളായത് മലയാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇന്ത്യന്‍ സമൂഹത്തിനും ആശ്വാസമാകുന്നു. ബി.എല്‍.എസിന്‍െറ ഏജന്‍റായ സ്റ്റൈല്‍ വേള്‍ഡാണ് രണ്ടുമാസം മുമ്പ് സലാല സെന്‍ററില്‍ ഓഫിസ് തുറന്നത്.
രാവിലെ 9.30 മുതല്‍ ഒരു മണിവരെയും വൈകീട്ട് 4.30 മുതല്‍ 9.30 വരെയുമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. നേരത്തേ ബി.എല്‍.എസിന്‍െറ ഏജന്‍റായ ട്രാവല്‍ സിറ്റി രണ്ട് മണിക്കൂര്‍ മാത്രമാണ് പാസ്പോര്‍ട്ട് സേവനങ്ങള്‍ നടത്തിയിരുന്നത്.
സലാല സെന്‍ററില്‍ മസ്കത്ത് ഫാര്‍മസിക്ക് പിന്‍വശത്താണ് ട്രാവല്‍സിറ്റിയുടെ ഓഫിസുള്ളത്. പുതുക്കാന്‍ നല്‍കുന്ന പാസ്പോര്‍ട്ടുകള്‍ പുതുക്കിയ ശേഷം ഇവിടെനിന്നുതന്നെ സ്വീകരിക്കാന്‍ കഴിയും. പാസ്പോര്‍ട്ട് എത്തിയാല്‍ ഉടന്‍ ഉടമയെ വിളിച്ചറിയിക്കും. പാസ്പോര്‍ട്ട് പുതുക്കുന്നതിനും കുട്ടികളുടെ പാസ്പോര്‍ട്ട് എടുക്കുന്നതിനും 36 റിയാലാണ് മൊത്തം ഈടാക്കുന്നത്. പാസ്പോര്‍ട്ട് സേവനങ്ങള്‍ കൂടാതെ മറ്റു സേവനങ്ങളും ഇവിടെ ലഭ്യമാണ്. എംബസി അറ്റസ്റ്റേഷന് സര്‍വിസ് ചാര്‍ജായി 11 റിയാലും ഫോറിന്‍ അഫയേഴ്സ് കൂടി അറ്റസ്റ്റ് ചെയ്യേണ്ട പേപ്പറുകള്‍ക്ക് 18 റിയാലുമാണ് നിരക്ക്.
സര്‍ട്ടിഫിക്കറ്റുകളുടെയും മറ്റും അപോസ്റ്റല്‍ അറ്റസ്റ്റേഷന് 46 റിയാലും ഈടാക്കുന്നുണ്ട്. 15 മുതല്‍ 20 വരെ ദിവസത്തിനകം ഇവ ലഭിക്കുകയും ചെയ്യും.
സാധാരണ ഒരു പാസ്പോര്‍ട്ട് പുതുക്കുന്നതിന് ഒരാഴ്ച മുതല്‍ രണ്ടാഴ്ച വരെയാണ് സമയമെടുക്കുക. സലാലക്ക് ദൂര സ്ഥലത്തുനിന്ന് പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കത്തെുന്നവര്‍ക്ക് പുതിയ കേന്ദ്രം കൂടുതല്‍ ആശ്വാസമാകുന്നു.
ട്രാവല്‍ സിറ്റി പാസ്പോര്‍ട്ട് പുതുക്കുന്നതിന് കൊറിയര്‍ നിരക്കുള്‍പ്പെടെ 33 റിയാല്‍ 600 ബൈസയാണ് ഈടാക്കുന്നത്. എന്നാല്‍, വൈകീട്ട് നാലു മുതല്‍ ആറു വരെ മാത്രമാണ് പാസ്പോര്‍ട്ട് സേവനം ലഭ്യമാവുക. പാസ്പോര്‍ട്ട് ഡെലിവറി ചെയ്യുന്ന കൊറിയര്‍ സര്‍വിസിനെക്കുറിച്ചും പരാതിയുണ്ട്.
കൊറിയര്‍ സര്‍വിസ് ഏജന്‍റ് അപൂര്‍വമായി മാത്രമാണ് ഓഫിസിലുണ്ടാവുകയെന്നാണ് ആക്ഷേപം.
പാസ്പോര്‍ട്ട് ഉടമക്ക് നേരിട്ട് എത്തിച്ചുകൊടുക്കണമെന്നാണ് വ്യവസ്ഥയെങ്കിലും ഇവര്‍ക്ക് ലഭിക്കുന്ന തുച്ഛമായ നിരക്കിന് ഇത്ര സേവനമേ സാധ്യമാകൂ എന്നതാണ് കൊറിയറുകാരുടെ നിലപാട്. നിരക്കില്‍ കുറച്ചു വ്യത്യാസം ഉണ്ടെങ്കിലും പുതിയ കേന്ദ്രം മുഴുസമയ സര്‍വിസാണ് നടത്തുന്നത്. ഇവിടത്തെ നമ്പര്‍ 99768998, 23383232.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
