Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2015 9:49 AM GMT Updated On
date_range 14 Sep 2015 9:49 AM GMTജി.സി.സി അണ്ടര്‍ 19 ഫുട്ബാള്‍ കിരീടം ഒമാന്
text_fieldsbookmark_border
മസ്കത്ത്: കാല്‍പന്ത് കളിയിലെ മേഖലയിലെ യുവാക്കളുടെ ചാമ്പ്യന്മാര്‍ ആര് എന്ന ചോദ്യത്തിന് ഉത്തരമായി. ദോഹയില്‍ നടന്ന അണ്ടര്‍-19 ഗള്‍ഫ് കപ്പ് ഫുട്ബാളിന്‍െറ ഫൈനല്‍ മത്സരത്തില്‍ ബഹ്റൈനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ച് ഒമാന്‍ കിരീടമുയര്‍ത്തി.
കളി മുഴുവന്‍ സമയവും അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിലായിരുന്നു. തുടര്‍ന്നാണ് ടൈബ്രേക്കറിലേക്ക് കളി നീണ്ടത്. ഇതില്‍ മൂന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് ബഹ്റൈനെ തോല്‍പിച്ചാണ് ജി.സി.സി കിരീടം ഒമാന്‍ ഉയര്‍ത്തിയത്.
അണ്ടര്‍-17 കിരീടത്തിന്‍െറ തിളക്കം മങ്ങുംമുമ്പ് ഇരട്ടി മധുരമായാണ് പുതിയ കിരീടവും ഒമാനെ തേടിയത്തെിയത്. കിരീടമോഹവുമായി ഇറങ്ങിയ ഇരുടീമുകളും മികച്ച പ്രകടനമാണ് തുടക്കം മുതല്‍ പുറത്തെടുത്തത്.
27ാം മിനിറ്റില്‍ ഖലീലൂടെ ബഹ്റൈനാണ് ആദ്യം വലകുലുക്കിയത്. ആദ്യഗോള്‍ വീണതോടെ പൊരുതിക്കളിച്ച ഒമാന്‍ സമനിലക്കായി ആക്രമിച്ചുകളിച്ചു.
69ാം മിനിറ്റില്‍ തലാല്‍ ഖമീസിലൂടെയാണ് ഒമാന്‍ സമനില ഗോള്‍ നേടിയത്. തുടര്‍ന്ന്, വിജയഗോളിനായി ഇരുവിഭാഗവും കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഒമാനുവേണ്ടി കിക്കെടുത്ത സലാഹ് സഈദ്, ബക്കീത്ത് സലാം, അഹമ്മദ് ജാമില്‍, തലാല്‍ ഖാമിസ്, ഒംറാന്‍ സഈദ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബഹ്റൈന്‍ നിരയില്‍ മുഹമ്മദ് യൂസുഫ്, അലി ഹസന്‍, സിയാദ് അലി എന്നിവരാണ് ലക്ഷ്യം കണ്ടത്. നേരത്തേ മൂന്നാം സ്ഥാനത്തിലേക്കായി നടന്ന മത്സരത്തില്‍ കുവൈത്ത് സൗദി അറേബ്യയെ ഒരു ഗോളിന് തോല്‍പിച്ചു.
Next Story