ഉല്‍ക്കാ സമാന വസ്തു കണ്ടതായി റിപ്പോര്‍ട്ട്
text_fieldsമസ്കത്ത്: ഉല്‍കക്ക് സമാനമായ വസ്തു ഒമാന്‍ ആകാശത്ത് കണ്ടത്തെിയതായി റിപ്പോര്‍ട്ട്. അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ യന്‍ക്വല്‍ വിലായത്തിലുള്ളവരാണ് ബുധനാഴ്ച രാത്രി ആകാശത്ത് പാഞ്ഞുപോകുന്ന ഉല്‍ക്കാ സമാനമായ അജ്ഞാത വസ്തുവിനെ കണ്ടത്.
ചിലര്‍ ഇതിന് പിന്നാലെ പൊട്ടിത്തെറി കേട്ടതായും പറയുന്നു. നിലവിലെ വിവരങ്ങള്‍ വെച്ച് കണ്ടത് ഉല്‍ക്കയാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ളെന്ന് ഒമാന്‍ ആസ്ട്രോണമിക്കല്‍ സൊസൈറ്റി അധികൃതര്‍ അറിയിച്ചു. ഒമാനില്‍ ഇത് പതിച്ചുഎന്നതിനും സ്ഥിരീകരണമില്ല. പക്ഷേ, അന്തരീക്ഷത്തിലൂടെ ഏതോ ഒരു അജ്ഞാത വസ്തു സഞ്ചരിച്ചിട്ടുണ്ട്. അല്‍ ദാഹിറ ഗവര്‍ണറേറ്റില്‍ കണ്ട വസ്തു യു.എ.ഇ ആകാശത്തിലൂടെ പോയിട്ടുണ്ടാകുമെന്നും ഇവര്‍ പറയുന്നു.
യന്‍ക്വല്‍ നിവാസികളില്‍ ചിലര്‍ പൊട്ടിത്തെറി കേട്ടതായി പറഞ്ഞപ്പോള്‍ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ളെന്നാണ് മറ്റുചിലര്‍ പറയുന്നത്.
ഇതുസംബന്ധിച്ച പഠനത്തിന് വിദഗ്ധ സംഘത്തെ അയക്കുമെന്നും അസ്ട്രോണമിക്കല്‍ സൊസൈറ്റിയിലെ സാലിഹ് അല്‍ ഷിദ്ഹാനി പറഞ്ഞു.
ഉല്‍ക്കാപതനം സംബന്ധിച്ച പഠനങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലമാണ് ഒമാന്‍. ദോഫാറിലെയും അല്‍വുസ്ത മേഖലയിലെയും സമതല പ്രദേശങ്ങളില്‍നിന്ന് 5000ത്തോളം ഉല്‍ക്കാശിലകള്‍ പര്യവേക്ഷകര്‍ കണ്ടെടുത്തിട്ടുണ്ട്. അപൂര്‍വങ്ങളായ ഉല്‍ക്കാശിലകളെ കുറിച്ച പഠനത്തിന് നിരവധി ഗവേഷകര്‍ ഒമാനില്‍ എത്തിയിട്ടുമുണ്ട്.
ഉല്‍ക്കകള്‍ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നത് പതിവായതിനെ തുടര്‍ന്ന് ഉല്‍ക്കാശിലകള്‍ രാഷ്ട്രത്തിന്‍െറ സ്വത്താക്കി പുനര്‍ നിയമ നിര്‍മാണം നടത്തിയിരുന്നു. ഇതുപ്രകാരം ശിലകള്‍ രാഷ്ട്രത്തിന് പുറത്തേക്ക് കടത്തുന്നത് ശിക്ഷാര്‍ഹമാണ്.