Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമാന്യതക്ക് നിരക്കാത്ത...

മാന്യതക്ക് നിരക്കാത്ത വസ്ത്രങ്ങളുടെ ഇറക്കുമതി നിരോധിച്ചു

text_fields
bookmark_border
മസ്കത്ത്:  ചിത്രങ്ങളും വാക്യങ്ങളും ആലേഖനം ചെയ്ത വസ്ത്രങ്ങള്‍ ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം നിലവില്‍ വന്നു. ആഭാസകരമായ ചിത്രങ്ങളും അടയാളങ്ങളും മതതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ വാക്യങ്ങളും പ്രിന്‍റ് ചെയ്ത വസ്ത്രങ്ങളുടെ ഇറക്കുമതിയാണ് നിരോധിച്ചത്. 
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന വാചകങ്ങള്‍ എഴുതിയ വസ്ത്രങ്ങള്‍ക്ക് വിലക്ക് ബാധകമാണ്. ഇത്തരം വസ്ത്രങ്ങളുടെ ഇറക്കുമതി നിരോധിച്ചുകൊണ്ട് വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ മസ്ഊദ് ബിന്‍ അലി അല്‍ സുനൈദിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരം വസ്ത്രങ്ങള്‍ വില്‍പന നടത്തുന്നതിനും വിലക്കുണ്ട്. പട്ടാള വസ്ത്രങ്ങളുമായി സാമ്യമുള്ളവ ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്. പരമ്പരാഗത ഒമാനി വസ്ത്രങ്ങള്‍ക്ക് മാറ്റം വരുത്തി ഇറക്കുമതി ചെയ്യുന്നതിനും വിലക്ക് ബാധകമാണ്. ഒമാനി പാരമ്പര്യങ്ങള്‍ ലംഘിക്കുന്നവര്‍ക്കും ശിക്ഷ ലഭിക്കും. 
ഇത്തരം നിയമലംഘനങ്ങള്‍ക്ക് 500 റിയാലില്‍ കവിയാത്ത പിഴയാണ് ആദ്യമായി പിടിക്കപ്പെടുമ്പോള്‍ ലഭിക്കുക. രണ്ടാംതവണ പിടിക്കപ്പെടുമ്പോള്‍ ആയിരം റിയാല്‍ പിഴയും മൂന്നു മാസത്തേക്ക് ഇറക്കുമതി വിലക്കും ശിക്ഷയായി ലഭിക്കും. മൂന്നാം തവണ പിടിക്കപ്പെട്ടാല്‍ 3000 റിയാല്‍ പിഴ ലഭിക്കുന്നതോടൊപ്പം സ്ഥാപനത്തിന്‍െറ ഇറക്കുമതി ലൈസന്‍സ് പിന്‍വലിക്കുകയും ചെയ്യും. ഒമാന്‍െറ പരമ്പരാഗത വസ്ത്രങ്ങള്‍ മാറ്റം വരുത്തി ഉപയോഗിക്കുന്നതിന് നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പരമ്പരാഗത വസ്ത്രങ്ങളില്‍ അധികമായി ഉണ്ടാക്കുന്ന ഡിസൈനുകള്‍ക്കും തുന്നലുകള്‍ക്കും വിലക്ക് ബാധകമാണ്. വസ്ത്രങ്ങളില്‍ ഒമാന്‍ പാരമ്പര്യം പൂര്‍ണമായി പാലിക്കണമെന്നാണ് നിയമം. 
വ്യത്യസ്ത വര്‍ണങ്ങളിലുള്ള നൂലുകള്‍ ഉപയോഗിച്ച് വസ്ത്രങ്ങളുടെ പാരമ്പര്യസ്വഭാവം നഷ്ടപ്പെടുത്തുന്നതിനും വിലക്കുകളുണ്ട്. ഒമാനി പരമ്പരാഗത വസ്ത്രങ്ങള്‍ ഒമാനി പൗരന്മാര്‍ക്ക് മാത്രമാണ് ധരിക്കാന്‍ അനുവാദമുള്ളത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story