Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപഴയ പുസ്തകങ്ങളുടെ...

പഴയ പുസ്തകങ്ങളുടെ വില്‍പനമേള ഇന്നുമുതല്‍

text_fields
bookmark_border
മസ്കത്ത്: സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയില്‍ പഴയ പുസ്തകങ്ങളുടെ വില്‍പനമേള ബുധനാഴ്ച മുതല്‍ നടക്കും. സര്‍വകലാശാല ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ ഡോ. ഹമദ് ബിന്‍ സുലൈമാന്‍ അല്‍ സല്‍മി മേള ഉദ്ഘാടനം ചെയ്യും. 
ഈമാസം 29 വരെ നീളുന്ന മേളയില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രവേശം. അറബിയിലും ഇംഗ്ളീഷിലുമായി നിരവധി പുസ്തകങ്ങള്‍ ഉണ്ടാകും. പുസ്തകങ്ങള്‍ക്ക് ഒരു റിയാലോ അതില്‍ കുറവുമാത്രമേ ഈടാക്കുകയുള്ളൂ. 
വിവിധ മേഖലകളില്‍നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. രണ്ടു വര്‍ഷത്തിലൊരിക്കലാണ് സര്‍വകലാശാല ഇത്തരം മേള സംഘടിപ്പിക്കുന്നത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story