Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2015 2:31 PM IST Updated On
date_range 21 Oct 2015 2:31 PM ISTഇന്ത്യന്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഇനി ഡ്രമ്മും സ്ലോപ്പും
text_fieldsbookmark_border
മസ്കത്ത്: ഒമാന്‍ ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ ഇന്ത്യന്‍ ലൈസന്‍സ് അറ്റസ്റ്റ് ചെയ്ത് നല്‍കിയാല്‍ ഡ്രമ്മും സ്ലോപ്പും ഒഴിവാക്കി നല്‍കിയിരുന്ന രീതിക്ക് മാറ്റം വരുത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ആദ്യമായി അപേക്ഷിക്കുന്നവരുടെ നടപടിക്രമങ്ങള്‍ നാട്ടില്‍ ലൈസന്‍സ് ഉള്ളവര്‍ക്കും ബാധകമാണെന്ന് ടൈംസ് ഓഫ് ഒമാന്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചില രാഷ്ട്രങ്ങളിലെ ലൈസന്‍സുകള്‍ വ്യാജമാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് നടപടി. വിശദമായ പഠനം നടത്തിയശേഷമാണ് നിബന്ധനകള്‍ കര്‍ക്കശമാക്കുന്നതു സംബന്ധിച്ച് തീരുമാനം എടുത്തതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒമാന്‍ ധാരണാപത്രം ഒപ്പിട്ടിട്ടുള്ള രാഷ്ട്രങ്ങളിലെ ലൈസന്‍സുകള്‍ ഇതില്‍നിന്ന് ഒഴിവാണ്. ഇവര്‍ക്ക് നേരത്തേയുണ്ടായിരുന്നതുപോലെ റോഡ് ടെസ്റ്റ് മാത്രം മതിയാകും. 2010 മുതല്‍ നിലവിലുണ്ടായിരുന്ന സൗകര്യമാണ് ഇല്ലാതായത്. കണ്ണ് പരിശോധന, സിഗ്നല്‍ പരിശോധന, ഡ്രം സ്ലോപ്്, റോഡ് ടെസ്റ്റ് എന്നീ ക്രമത്തില്‍ പാസായശേഷമേ ഇന്ത്യക്കാര്‍ക്ക് ലൈസന്‍സ് ലഭിക്കുകയുള്ളൂ. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് വരെ ലൈസന്‍സിന് അപേക്ഷിക്കാന്‍ സ്പോണ്‍സറുടെ കത്ത് വേണമായിരുന്നു. ഈ നിയമത്തില്‍ ഏതാനും വര്‍ഷം മുമ്പാണ് മാറ്റം വരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story