Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅഴിമതിയോടുള്ള...

അഴിമതിയോടുള്ള കാഴ്ചപ്പാട് ജനങ്ങള്‍ മാറ്റണം –ശ്രീനിവാസന്‍

text_fields
bookmark_border
സലാല: നമ്മുടെ രാജ്യം മുച്ചൂടും അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെയുള്ള കാഴ്ചപ്പാടില്‍ ജനങ്ങളില്‍ മാറ്റം ഉണ്ടാവണമെന്ന് നടന്‍ ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. ‘മലയാളികളുടെ ജനാധിപത്യ സ്വപ്നങ്ങളുടെ അസ്ഥിപഞ്ജരങ്ങളിന്‍മേല്‍ പണിത കരാള ദുര്‍ഗങ്ങളാണ് ഭരണകൂടങ്ങളെന്ന’ എഴുത്തുകാരന്‍ സകറിയയുടെ നിരീക്ഷണം അര്‍ഥവത്താണെന്നും അദ്ദേഹം പറഞ്ഞു. 
ഒരു വര്‍ഷം 35,000 കാന്‍സര്‍ രോഗികളാണ് കേരളത്തില്‍ പുതുതായി ഉണ്ടാവുന്നത്. ഇതിനര്‍ഥം ഇത്രയും കുടുംബങ്ങള്‍ ഓരോ വര്‍ഷവും കുളംതോണ്ടുന്നു എന്നാണ്. പ്രകൃതിയിലേക്കും ജൈവകൃഷിരീതിയിലേക്കും മാറിയില്ളെങ്കില്‍ ഗുരുതരമായ വിപത്തിനെ നേരിടേണ്ടിവരുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.  ഐ.എസ്.സി മലയാള വിഭാഗം ഓണം-ഈദ് ആഘോഷത്തിന്‍െറ ഭാഗമായി സലാലയില്‍ ഒരുക്കിയ സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്‍വീനര്‍ ഡോ. നിഷ്താറിന്‍െറ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മന്‍പ്രീത് സിങ്, സനാതനന്‍, യു.പി. ശശീന്ദ്രന്‍, ഐസക് തങ്കച്ചന്‍, മനോജ് കുമാര്‍, പി. ഉണ്ണികൃഷ്ണന്‍, നവീജ് വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു. രംഗപൂജ, തിരുവാതിര, ഒപ്പന, സംഘഗാനം, വിവിധ നൃത്തങ്ങള്‍, ലഘുനാടകം, ഗാനമേള തുടങ്ങിയ വിവിധ കലാപരിപാടികളും നടന്നു. ഹുസൈന്‍ കാച്ചിലോടി സ്വാഗതവും ആശാ ഹരി നന്ദിയും പറഞ്ഞു. സുരേഷ് മേനോനായിരുന്നു അവതാരകന്‍. പരമ്പരാഗതരീതിയിലുള്ള ഘോഷയാത്രയോടെയാണ് ഓണം ഈദ് ആഘോഷങ്ങള്‍ തുടങ്ങിയത്. കോ കണ്‍വീനര്‍ അനില്‍ ബാബുവും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളും നേതൃത്വം നല്‍കി. 
ക്ളബ് ഗ്രൗണ്ട് നിറഞ്ഞ ജനാവലി പരിപാടി ആസ്വദിക്കാന്‍ എത്തിയിരുന്നു. 
 
Show Full Article
Next Story