Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2015 8:55 AM GMT Updated On
date_range 9 Oct 2015 8:55 AM GMTവിവിധ കേസുകളില്‍ മയക്കുമരുന്ന് വില്‍പനക്കാരനടക്കം 19 പേര്‍ അറസ്റ്റില്‍
text_fieldsbookmark_border
മസ്കത്ത്: വിവിധ കേസുകളില്‍ മയക്കുമരുന്ന് വില്‍പനക്കാരനടക്കം 19 പേരെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് പൊലീസ് പിടികൂടി. മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുകയും കൈവശം വെക്കുകയും ചെയ്ത കുറ്റത്തിന് രണ്ടു സംഭവങ്ങളിലായി 10 സ്വദേശികളടക്കം 12 പേരെ സൊഹാറില്‍നിന്നാണ് പിടികൂടിയത്. ഒരു സ്വദേശിയില്‍നിന്ന് അര കിലോഗ്രാം ഹഷീഷ്, വില്‍പനക്കായി തയാറാക്കിവെച്ച 13 പാക്കറ്റുകള്‍, തോക്ക്്, ബുള്ളറ്റുകള്‍, പണം എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കൈവശം വെക്കുകയും ഉപയോഗിക്കുകയും ചെയ്ത കുറ്റത്തിന് 11 പേരെയും പിടികൂടി. ഇവരില്‍ രണ്ടുപേര്‍ ഗള്‍ഫ് രാഷ്ട്രത്തില്‍നിന്നുള്ളയാളും ഏഷ്യക്കാരനുമാണ്.
മസ്കത്ത് വിമാനത്താവളത്തില്‍നിന്ന് മയക്കുഗുളികകളുമായി ഏഷ്യന്‍ വംശജനെയും പിടികൂടി. ഇയാളുടെ സ്യൂട്ട്കേസില്‍നിന്ന് 50 ക്ളോനാസെപാം ഗുളികകളും കണ്ടെടുത്തു. വ്യാജ ചെക്കും വണ്ടിച്ചെക്കും ഉപയോഗിച്ച് അറബ് വംശജനില്‍നിന്ന് 585,000 റിയാല്‍ തട്ടിയ കേസില്‍ മൂന്ന് പേരെ ബോഷര്‍ പൊലീസും കുറ്റാന്വേഷണ വിഭാഗവും അറസ്റ്റ് ചെയ്തു. ജി.സി.സി പൗരന്‍െറ കമ്പനിയില്‍നിന്ന് ഭക്ഷ്യവിഭവങ്ങള്‍ ഇറക്കുമതി ചെയ്തതിന് പകരമായാണ് ഇവര്‍ വ്യാജ ചെക്കും വണ്ടിചെക്കും നല്‍കിയത്. തട്ടിപ്പിനായി ഇവര്‍ പ്രമുഖ എണ്ണ കമ്പനിയുടെ പേരില്‍ വ്യാജ കരാര്‍ നിര്‍മിക്കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന്, കമ്പനിയുമായി ധാരണയിലത്തെുകയും സാധനങ്ങള്‍ ഇറക്കുമതിചെയ്തതിന് പകരമായി ചെക് നല്‍കുകയും ചെയ്തു.
ജി.സി.സി പൗരന്‍ ചെക്കുകള്‍ ബാങ്കില്‍ നിക്ഷേപിച്ചപ്പോഴാണ് പകുതി വ്യാജവും പകുതി വണ്ടിചെക്കുമാണെന്ന് തിരിച്ചറിയുന്നത്. പരാതി ലഭിച്ച പൊലീസ് ഇവര്‍ താമസിച്ച ഹോട്ടല്‍ റെയ്ഡ് നടത്തിയാണ് കുറ്റവാളികളെ പിടിച്ചത്. രണ്ടുപേരെ ഹോട്ടല്‍ മുറിയില്‍ വെച്ചും ഒരാളെ പുറത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. ചെക്കുകള്‍, വ്യാജ കരാറുകള്‍ തുടങ്ങിയവ ഹോട്ടല്‍ മുറിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
വീടുകളും കടകളും കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ രണ്ട് സ്വദേശികളെ ലിവ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പണവും മൊബൈല്‍ഫോണും ഫോണ്‍ റീചാര്‍ജ് കാര്‍ഡുകളും വെള്ളി ആഭരണങ്ങളുമാണ് ഇവര്‍ മോഷ്ടിച്ചതെന്ന് പൊലീസ് അറിയിച്ചു. സൊഹാറില്‍ സ്വദേശിയുടെ വാഹനത്തിന്‍െറ ചില്ല് തകര്‍ത്ത് സാധനങ്ങള്‍ കവര്‍ന്ന കേസില്‍ അറബ് വംശജനെ അറസ്റ്റ് ചെയ്തു. പണവും എ.ടി.എം കാര്‍ഡും അടങ്ങിയ പഴ്സാണ് ഇയാള്‍ കവര്‍ന്നത്. കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കുറ്റവാളിയെ എളുപ്പത്തില്‍ പിടികൂടാന്‍ കഴിഞ്ഞത്. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറി.
Next Story