Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇബ്രിയില്‍...

ഇബ്രിയില്‍ വാഹനാപകടത്തില്‍ ആറു സ്വദേശികള്‍ മരിച്ചു

text_fields
bookmark_border
ഇബ്രിയില്‍ വാഹനാപകടത്തില്‍ ആറു സ്വദേശികള്‍ മരിച്ചു
cancel
മസ്കത്ത്: ഇബ്രിയില്‍ വാഹനാപകടത്തില്‍ ആറു സ്വദേശികള്‍ മരിച്ചു. ഇബ്രിയില്‍നിന്ന് 27 കി.മീറ്റര്‍ ദൂരെ മുഖിനിയാത്തില്‍നിന്ന് ഹളര്‍മൗത്തിലേക്ക് പോകുന്ന റോഡില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. അമിതവേഗത്തില്‍ എത്തിയ കാറുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ച വാഹനങ്ങള്‍ കത്തിനശിച്ചതാണ് അപകടത്തിന്‍െറ തീവ്രത വര്‍ധിപ്പിച്ചത്. നാലുപേര്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. രണ്ടുപേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് മരിച്ചത്. 
മരിച്ചവരില്‍ രണ്ടുപേര്‍ നവ ദമ്പതികളാണ്. ഇബ്രിയിലെ ഹെമാനിയ ഗ്രാമത്തില്‍ നിന്നുള്ള ഇവര്‍ മസ്കത്തില്‍ കുടുംബക്കാരുടെ അടുത്തേക്ക് പോവുകയായിരുന്നെന്ന് ആര്‍.ഒ.പി അധികൃതര്‍ പറഞ്ഞു. അമിതവേഗത്തില്‍ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് സൂചന. മൃതദേഹങ്ങള്‍ ഇബ്രി ആശുപത്രിയിലും ഹളര്‍മൗത്ത് ആശുപത്രിയിലുമാണുള്ളത്. നിസാന്‍ പെട്രോളും ടൊയോട്ട കാറുമാണ് അപകടത്തില്‍പെട്ടത്. കത്തിക്കരിഞ്ഞ വാഹനത്തില്‍നിന്ന് ഏറെ പ്രയാസപ്പെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. രണ്ടു വാഹനങ്ങളിലും ഉണ്ടായിരുന്ന മുഴുവന്‍പേരും അപകടത്തില്‍ മരിച്ചിട്ടുണ്ട്. ഇരുദിശകളിലേക്കും വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണിത്. മണിക്കൂറില്‍ 80 കിലോമീറ്ററാണ് നിയമപരമായുള്ള ഇവിടത്തെ വേഗത. 
എന്നാല്‍, വാഹനങ്ങള്‍ പലപ്പോഴും അമിതവേഗത്തിലാണ് പോകാറുള്ളതെന്നും രണ്ടുവര്‍ഷം മുമ്പ് ഈ ഭാഗത്തുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നുവെന്നും തദ്ദേശിയര്‍ പറയുന്നു. 
ഇബ്രിയില്‍നിന്ന് സിവില്‍ ഡിഫന്‍സ് വിഭാഗമത്തെിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഒമാനില്‍ അമിതവേഗവും അശ്രദ്ധയും കാരണമുണ്ടാകുന്ന അപകടമരണങ്ങള്‍ വ്യാപിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇബ്രിയിലെ അപകടം.
 ഡ്രൈവര്‍മാരുടെ ചെറിയൊരു അശ്രദ്ധ വന്‍ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 
ഖാബൂറ, സഹം പൊലീസ് സ്റ്റേഷന്‍ പരിധികളിലും രണ്ട് വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖാബൂറക്കടുത്ത് ബിദായയില്‍ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ കൂട്ടയിടിയില്‍ ഏഴുപേര്‍ക്ക് സാരമായ പരിക്കേറ്റു. ഇതില്‍ മലയാളികള്‍ ഉണ്ടോയെന്നത് വ്യക്തമല്ല. ഒമ്പത് കാറുകളാണ് ഇവിടെ അപകടത്തില്‍പെട്ടത്. സഹത്തില്‍ വ്യാഴാഴ്ച സന്ധ്യയോടെയാണ് അപകടമുണ്ടായത്. മൂന്നു ട്രക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇതില്‍ രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story