Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകഴിഞ്ഞവര്‍ഷം രാജ്യത്ത്...

കഴിഞ്ഞവര്‍ഷം രാജ്യത്ത് ഉണങ്ങിയത് അഞ്ചുലക്ഷം ഈന്തപ്പനകള്‍ 

text_fields
bookmark_border
കഴിഞ്ഞവര്‍ഷം രാജ്യത്ത് ഉണങ്ങിയത് അഞ്ചുലക്ഷം ഈന്തപ്പനകള്‍ 
cancel

മസ്കത്ത്: രോഗങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും കാരണം കഴിഞ്ഞവര്‍ഷം അഞ്ചുലക്ഷം ഈന്തപ്പനകള്‍ ഉണങ്ങിയതായി റിപ്പോര്‍ട്ട്. ഈ കമ്മി പരിഹരിക്കാന്‍ കഴിഞ്ഞവര്‍ഷം വിവിധ ഇനത്തിലുള്ള നാലുലക്ഷം ഈന്തപ്പനകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. കൃഷി- മത്സ്യവിഭവ മന്ത്രാലയമാണ് ഈന്തപ്പനകള്‍ വിതരണം ചെയ്തത്. ഒമാനിലെ ഈന്തപ്പനകള്‍ക്ക് വിവിധതരം രോഗങ്ങള്‍ ബാധിക്കുന്നതായി സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റി ഗവേഷണ വിഭാഗം കണ്ടത്തെിയിരുന്നു. കാലാവസ്ഥാ പ്രശ്നങ്ങളും ഈന്തപ്പനകള്‍ ഉണങ്ങാന്‍ കാരണമായിട്ടുണ്ട്. അടുത്തിടെ നട്ടുപിടിപ്പിച്ച ചില ഈന്തപ്പനകളും ഉണങ്ങിയവയില്‍ ഉള്‍പ്പെടുന്നു. റൂവി എം.ബി.ഡി ഏരിയയിലും മറ്റും നിരവധി മരങ്ങള്‍ ഉണങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഇതുസംബന്ധമായ പഠനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതിനിടെ, സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ അഗ്രികള്‍ചര്‍, മറൈന്‍ സയന്‍സ് വിഭാഗം 1,100 ഇനം ബാക്ടീരിയകളെയും ഫംഗസുകളെയും പുതുതായി കണ്ടുപിടിച്ചു. എന്നാല്‍, ഇവയൊന്നും സസ്യങ്ങള്‍ക്ക് ഹാനികരമല്ളെന്ന് ഫാക്കല്‍റ്റിയിലെ അസോസിയേറ്റ് പ്രഫസര്‍ അബ്ദുല്ല അല്‍ സൈദി പറഞ്ഞു. ഇവയില്‍ പലതും സസ്യങ്ങള്‍ക്ക് ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. ഇവ സസ്യങ്ങളെ വിവിധ രോഗങ്ങളില്‍നിന്ന് പ്രതിരോധിക്കുകയോ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയോ ചെയ്യുന്നവയാണ്. എന്നാല്‍, ഈന്തപ്പനക്കും മറ്റു ചെടികള്‍ക്കും നടത്തുന്ന കീടനാശിനിപ്രയോഗം ഇത്തരം ഫംഗസുകളെ പ്രതികൂലമായി ബാധിക്കുന്നു. ഇത് ഫംഗസുകള്‍ക്ക് ഉന്മൂലനനാശമുണ്ടാക്കാനും കാരണമാവുന്നു. രാസവളങ്ങള്‍ക്കുപകരം ജൈവ വളങ്ങള്‍ ഉപയോഗിക്കുന്ന കൃഷിയിടങ്ങളിലാണ് ഇവ ധാരാളമായി കണ്ടത്തെുന്നത്. തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന, മസ്കത്ത്, മുസന്തം ഗവര്‍ണറേറ്റുകളിലാണ് ഇത്തരം ഫംഗസുകളും ബാക്ടീരിയകളും ധാരാളമായി കണ്ടുവരുന്നത്. ഇവയില്‍ ചില വിഭാഗം ഫംഗസുകളെ സംരക്ഷിക്കാന്‍ ജനിതകശാസ്ത്ര ഗവേഷണ വിഭാഗവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഫംഗസുകളെ സംരക്ഷിക്കാന്‍ രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം കുറക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒമാനിലെ പ്രധാന കാര്‍ഷിക ഉല്‍പന്നം ഈത്തപ്പഴമാണ്. രാജ്യത്തിന്‍െറ മൊത്തം കൃഷിയിടത്തിന്‍െറ 49 ശതമാനവും ഈന്തപ്പന കൃഷിയാണ്. ഈത്തപ്പഴം ഉല്‍പാദനത്തില്‍ ലോകത്തില്‍ എട്ടാം സ്ഥാനത്താണ് ഒമാന്‍. വര്‍ഷംതോറും 2,40,000 മെട്രിക് ടണ്‍ ഈത്തപ്പഴമാണ് ഒമാനില്‍ ഉല്‍പാദിപ്പിക്കുന്നത്. ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് വന്‍തോതില്‍ കയറ്റുമതിയുമുണ്ട്്. 
 ഒമാന്‍െറ ഈത്തപ്പഴത്തിന് നല്ല ഗുണനിലവാരമുള്ളതിനാല്‍ വിദേശരാജ്യങ്ങളില്‍ ആവശ്യക്കാര്‍ കൂടുതലാണ്. ഈത്തപ്പഴം വെച്ചുപിടിപ്പിക്കാനും സംരക്ഷിക്കാനും ഒമാന്‍ ഏറെ ശ്രദ്ധ നല്‍കുന്നുണ്ട്. പുതുതായി ഒരു ദശലക്ഷം ഈന്തപ്പനകള്‍ പിടിപ്പിക്കണമെന്ന് സുല്‍ത്താന്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്‍െറ ഭാഗമായാണ് വിവിധ ഗവര്‍ണറേറ്റുകളിലും വിലായത്തുകളിലുമായി ആയിരക്കണക്കിന് ഈന്തപ്പന വെച്ചുപിടിപ്പിക്കുന്നത്. ഒമാനില്‍ ഒമ്പതു ദശലക്ഷത്തിലധികം ഈന്തപ്പനകളുണ്ടെന്നാണ് കണക്ക്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:date palm
Next Story