വിദേശികളോടുള്ള സൗഹൃദം: ഒമാന്‍ മുന്‍നിരയില്‍
text_fieldsമസ്കത്ത്: പ്രവാസികളോടും വിദേശ സഞ്ചാരികളോടും സൗഹൃദം പുലര്‍ത്തുന്ന രാഷ്ട്രങ്ങളുടെ മുന്‍നിരയില്‍ ഒമാനും. എക്സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേയില്‍ ആദ്യ പത്തു രാഷ്ട്രങ്ങളുടെ പട്ടികയിലാണ് ഒമാന്‍ ഇടംപിടിച്ചത്. 390 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പ്രവാസി കൂട്ടായ്മയായ ഇന്‍റര്‍നേഷന്‍സ് ഡോട്ട് ഓര്‍ഗ് നടത്തിയ സര്‍വേയില്‍ ഒമാന് ആഗോളതലത്തില്‍ ഏഴാം സ്ഥാനമാണുള്ളത്.
സ്വദേശി സമൂഹത്തിന്‍െറ പ്രവാസികളോടും വിദേശികളോടുമുള്ള പെരുമാറ്റവും സമീപനവുമാണ് സര്‍വേയുടെ അടിസ്ഥാനം. സര്‍വേയില്‍ ആദ്യ രാഷ്ട്രങ്ങളില്‍ ഇടംപിടിച്ച ഏക ഗള്‍ഫ് രാഷ്ട്രവും ഒമാനാണ്. 195 പ്രദേശങ്ങളിലായുള്ള വിവിധ ദേശ, ഭാഷക്കാരായ 14,300 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. മ്യാന്മറാണ് പട്ടികയിലെ ഒന്നാം സ്ഥാനത്തുള്ളത്.
മെക്സികോ, പോര്‍ചുഗല്‍, അയര്‍ലന്‍ഡ്, കൊളംബിയ, എക്വഡോര്‍ എന്നീ രാഷ്ട്രങ്ങള്‍ ഒമാന് മുന്നിലുണ്ട്. ഫിലിപ്പീന്‍സും ഇന്തോനേഷ്യയും ബ്രസീലുമാണ് എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍. ഇന്ത്യക്ക് 35ാം സ്ഥാനമാണുള്ളത്. 64 രാഷ്ട്രങ്ങളുള്ള പട്ടികയില്‍ കുവൈത്തും സൗദി അറേബ്യയും അവസാന സ്ഥാനക്കാരാണ്. സൗദി 63ാം സ്ഥാനത്തും കുവൈത്ത് 64ാമതുമാണ്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഒമാന് പിന്നിലുള്ളത് ബഹ്റൈനാണ്, 17ാം സ്ഥാനത്ത്.
യു.എ.ഇ 24ാമതും ഖത്തര്‍ 58ാം സ്ഥാനത്തുമാണ്. ഒന്നാം സ്ഥാനത്തുള്ള മ്യാന്മറിലെ ജനങ്ങളെ കുറിച്ചും അവരുടെ വിദേശികളോടുള്ള പെരുമാറ്റത്തെ കുറിച്ചും സര്‍വേയില്‍ പങ്കെടുത്ത 94 ശതമാനം പേര്‍ക്കും നല്ല അഭിപ്രായമാണുള്ളത്. പ്രവാസികളോടും വിദേശ സഞ്ചാരികളോടും സൗദി, കുവൈത്ത് സ്വദേശികള്‍ ഒട്ടും സൗഹാര്‍ദ പരമായല്ല പെരുമാറുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ സാക്ഷ്യപ്പെടുത്തുന്നു. കുവൈത്തില്‍ 61 ശതമാനം പ്രവാസികള്‍ക്കും മറ്റു പ്രവാസികളുമായാണ് സൗഹൃദം ഉള്ളത്. മൊത്തം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പ്രവാസികളും വിദേശികളുമായുള്ള സൗഹൃദത്തിന്‍െറ അളവ് താരതമ്യേന കുറവാണ് എന്നും സര്‍വേ കാണിക്കുന്നു.
പ്രവാസികള്‍ക്ക് ചേക്കേറാന്‍ താല്‍പര്യമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒമാന് 24ാം സ്ഥാനമാണുള്ളത്. 17ാം സ്ഥാനത്തുള്ള ബഹ്റൈനും 19ാം സ്ഥാനത്തുള്ള യു.എ.ഇയുമാണ് ഒമാന്‍െറ മുന്നിലുള്ള അറബ് രാഷ്ട്രങ്ങള്‍.
എക്വഡോര്‍, മെക്സികോ, മാള്‍ട്ട എന്നിവയാണ് 64 രാഷ്ട്രങ്ങളടങ്ങുന്ന പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍.
ജീവിത ചെലവിലെ കുറവ്, താമസമാരംഭിക്കാനുള്ള എളുപ്പ സാഹചര്യം, സുരക്ഷ തുടങ്ങിയ നിരവധി വിഷയങ്ങളാണ് ഈ സര്‍വേക്ക് അടിസ്ഥാനം. ഇന്ത്യക്ക് ഈ പട്ടികയില്‍ 55ാം സ്ഥാനമാണുള്ളത്. സൗദി അറേബ്യ 61ാം സ്ഥാനത്തും കുവൈത്ത് 64ാം സ്ഥാനത്തുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
