ഒമാനില്‍ അപൂര്‍വ ദിനോസറിന്‍െറ ഫോസില്‍ കണ്ടത്തെി
text_fieldsമസ്കത്ത്: ഒമാനില്‍നിന്ന് ദിനോസറുകളുടെ ഫോസില്‍ കണ്ടത്തെി. ഫ്രഞ്ച്, ഡച്ച്, ഒമാനി ഗവേഷകരാണ് ഫോസില്‍ കണ്ടത്തെിയതെന്ന് സയന്‍റിഫിക് പ്രസിദ്ധീകരണമായ പ്ളോസ് വണ്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. താറാവിന്‍െറ പോലെ പരന്ന കൊക്കുള്ള ഹാഡ്രോസോരിയന്‍ ഇനത്തില്‍പെട്ട ഡിനോസറുകളുടെ ഫോസിലുകളാണ് കണ്ടത്തെിയത്. ഇതാദ്യമായാണ് ഈയിനത്തില്‍പെട്ട ദിനോസറുകളുടെ ഫോസിലുകള്‍ അറേബ്യയില്‍ നിന്ന് കണ്ടത്തെുന്നതെന്ന് പഠനത്തിന് നേതൃത്വം വഹിച്ച എറിക് ബഫറ്റിയട്ട് ലേഖനത്തില്‍ പറഞ്ഞു. വടക്കന്‍ അമേരിക്ക, യൂറോപ്, ഏഷ്യ മേഖലകളിലാണ് ഈ വിഭാഗത്തിലെ ദിനോസറുകള്‍ ജീവിച്ചിരുന്നതെന്നായിരുന്നു ഇതുവരെയുള്ള ധാരണ. തെക്കുഭാഗത്തേക്ക് കൂടുതല്‍ മാറി ഇവ ജീവിച്ചിരുന്നുവെന്നത് മുമ്പ് അജ്ഞാതമായിരുന്നു.
ഒമാനിലെ പര്‍വതനിരകള്‍ക്ക് താഴെയുള്ള ചെറുകുന്നുകള്‍ക്ക് സമീപത്തുനിന്നാണ് ഫോസിലുകള്‍ കണ്ടത്തെിയതെന്ന് ഒമാനി ജിയോളജിസ്റ്റ് മുഹമ്മദ് അല്‍ കിന്ദി പറഞ്ഞു. ഏതാണ്ട് 70 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പ്രദേശം നദീമുഖത്തെ പച്ചപ്പ് നിറഞ്ഞ തുരുത്തായിരിക്കാം. പിന്‍കാലുകളുടെ ചില ഭാഗങ്ങളും മുതുകെല്ലുമാണ് കണ്ടത്തെിയത്. ദിനോസറുകളുടെ എല്ലുകള്‍ അടങ്ങിയ പാറകള്‍ നദിയിലൂടെ ഒഴുകി വിവിധയിടങ്ങളിലായി നിക്ഷേപിക്കപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് പഠനസംഘത്തിലെ പാലിയന്‍േറാളജിസ്റ്റ് ആയ ആനി സ്കള്‍പ് പറഞ്ഞു. അതുകൊണ്ട് വലിയ എല്ലുകള്‍ ലഭിക്കാന്‍ സാധ്യത കുറവാണ്. ലഭിക്കുന്ന ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വേണം ഒമാനി ദിനോസറുകളുടെ രൂപത്തെ കുറിച്ച് കൃത്യമായ ധാരണ ലഭിക്കാന്‍. ദിനോസറുകള്‍ ഇവിടെ എങ്ങനെ ഉണ്ടായി എന്നതുസംബന്ധിച്ച് വിശദപഠനം നടത്തേണ്ടതാണെന്ന് ഗവേഷകര്‍ പറയുന്നു. യൂറേഷ്യ വന്‍കരയിലാണ് ഇവ ഉണ്ടായിരുന്നതെന്നാണ് പൊതുവെ മനസ്സിലാക്കിവെച്ചിരിക്കുന്നത്.
ആഫ്രോ-അറേബ്യന്‍ വന്‍കരയില്‍ ഇവ ഉണ്ടാകാന്‍ വളരെ കുറഞ്ഞ സാധ്യത മാത്രമാണുള്ളത്. യൂറേഷ്യയില്‍നിന്ന് ഈ ദിനോസറുകള്‍ ഒമാനിലത്തെിയതാകാമെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. മസ്കത്തിന് സമീപം അല്‍ഖൂദ് അടക്കം ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ദിനോസര്‍ ഫോസിലുകള്‍ നേരത്തേ കണ്ടത്തെിയിരുന്നു.
ഒമാന്‍ ജിയളോജിക്കല്‍ സൊസൈറ്റി, ഒമാന്‍ ബൊട്ടാണിക് ഗാര്‍ഡന്‍ എന്നിവയുടെയും സഹകരണത്തോടെയാണ് ഏറ്റവും പുതിയ ഗവേഷണ പദ്ധതി നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.