ടെലികോം സേവന ദാതാക്കള്‍ക്ക് എതിരായ കേസില്‍ ഉപഭോക്താക്കള്‍ക്ക് അനുകൂല വിധി
text_fieldsമസ്കത്ത്: ടെലികോം സേവന ദാതാക്കള്‍ക്ക് എതിരെ കോടതിയെ സമീപിച്ച ഉപഭോക്താക്കള്‍ക്ക് അനുകൂലമായി വിധി. സേവനങ്ങള്‍ക്ക് വാഗ്ദാനംചെയ്ത നിലവാരമില്ളെന്ന് ചൂണ്ടിക്കാണിച്ച് 60 സ്വദേശി ഉപഭോക്താക്കളാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി, ഒമാന്‍ടെല്‍, ഉരീദു എന്നിവരെ എതിര്‍കക്ഷികളാക്കി അഡ്മിനിസ്ട്രേറ്റിവ് കോടതിയെ സമീപിച്ചത്. പരാതികള്‍ പരിശോധിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് നിര്‍ദേശിച്ച കോടതി ഒമാന്‍ടെല്‍, ഉരീദു എന്നീ കമ്പനികളോട് പരാതിക്കാരുടെ കോടതി ചെലവ് നല്‍കാന്‍ നിര്‍ദേശിച്ചു. കോടതി നടപ്പാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ തുര്‍ക്കി അല്‍മഅ്മരി അറിയിച്ചു. 2013ലാണ് നിയമയുദ്ധത്തിന് ആധാരമായ സംഭവങ്ങളുടെ തുടക്കം. കോടതിയെ സമീപിക്കും മുമ്പ് കമ്പനികള്‍ക്കാണ് പരാതി നല്‍കിയത്. ഒമാന്‍ടെല്‍ പരാതിയോട് പ്രതികരിച്ചില്ളെന്ന് മാത്രമല്ല ഓഫിസിലെ ലാന്‍ഡ്ലൈന്‍ ടെലിഫോണ്‍ ബന്ധം കട്ട് ചെയ്യുക വരെ ചെയ്തെന്ന് അല്‍മഅ്മരി പറഞ്ഞു. ടെലികോം റെഗുലേറ്ററി അതോറിറ്റിയും ഉരീദുവും പരാതിയോട് അനുഭാവപൂര്‍ണമായാണ് പരിഗണിച്ചത്. ഇതാദ്യമായാണ് ടെലികോം സേവന ദാതാക്കള്‍ക്കെതിരെ കോടതിയെ സമീപിക്കുന്നതും അനുകൂല വിധി ഉണ്ടാകുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മോശം സേവനങ്ങള്‍ക്ക് അമിത നിരക്ക് നല്‍കേണ്ടിവരുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ് കോടതിവിധിയെന്ന് സ്വദേശികള്‍ സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചു. കോടതിവിധി കമ്പനികളെ സേവനങ്ങളുടെ നിലവാരം വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗതാഗതമന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ഫുതൈസി കഴിഞ്ഞ വര്‍ഷം ആദ്യം ടെലികോം സേവന ദാതാക്കളോട് നിലവാരം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സേവനങ്ങളില്‍ പോരായ്മകളുണ്ടെന്ന വ്യാപക പരാതികളെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം. കഴിഞ്ഞ വര്‍ഷം നവംബര്‍ 17ന് ഒമാന്‍ടെല്ലിന്‍െറ ടെലിഫോണ്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഒമ്പത് മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. ഇതിന്‍െറ നഷ്ടപരിഹാരമായി അഞ്ച് ദശലക്ഷം റിയാല്‍ അടക്കാന്‍ നിര്‍ദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.