ദേശീയ ദിനാഘോഷം: ഗതാഗത നിയമം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ആര്‍.ഒ.പി
text_fieldsമസ്കത്ത്: ദേശീയ ദിനാഘോഷത്തിന്‍െറ ഭാഗമായി വാഹന റാലികളും മറ്റും നടത്തുന്നവര്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കരുതെന്നും പൊതുജനങ്ങള്‍ക്കും മറ്റു വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും പ്രയാസം സൃഷ്ടിക്കരുതെന്നും റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ, തടവ് തുടങ്ങിയ ശിക്ഷകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. മറ്റു വാഹനങ്ങളുടെയും കാല്‍നടക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ഗതാഗത നിയമലംഘനങ്ങള്‍ പരമാവധി കുറക്കണമെന്നും നിയമം അനുശാസിക്കുന്നു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സുരക്ഷിതത്വത്തോടെയും സന്തോഷത്തോടെയും ദേശീയ ദിനാഘോഷ പരിപാടികള്‍ ആസ്വദിക്കാന്‍ കഴിയണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ദേശീയ ദിനാഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന റാലികളും മറ്റ് ആഘോഷ പ്രകടനങ്ങളും ഒമാന്‍ സുല്‍ത്താന് കൂറും ആദരവും പ്രഖ്യാപിക്കാനുള്ള അവസരങ്ങളാണ്. ഇത് ദുരുപയോഗപ്പെടുത്തരുത്. മറ്റു വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു കാരണവശാലും ബുദ്ധിമുട്ട് ഉണ്ടാക്കരുത്. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന എല്ലാ ആഘോഷ പരിപാടികള്‍ക്കും അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമിത വേഗത്തില്‍ വാഹനമോടിച്ച് ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാക്കുന്നത് കുറ്റകരമാണ്. അമിത വേഗത്തില്‍ വാഹനം ഓടിച്ച് പൊടി ഉയര്‍ത്തുകയും വാഹനങ്ങള്‍ വളഞ്ഞുപുളഞ്ഞ് ഓടിക്കുന്നതും ഏറെ അപകടം സൃഷ്ടിക്കുന്നതാണ്. ഇത് അധികൃതര്‍ നേരത്തേതന്നെ ശക്തമായി നിയന്ത്രിച്ചിരുന്നു. ഗതാഗത സ്തംഭനം സൃഷ്ടിക്കുന്ന രീതിയില്‍ വാഹനങ്ങള്‍ ഓടിക്കുന്നതും അനുവദനീയമല്ലാത്ത മേഖലകളില്‍ പാര്‍ക്ക് ചെയ്യുന്നതും നിയമവിരുദ്ധമാണ്. നിയമലംഘകര്‍ സ്വയവും മറ്റുള്ളവര്‍ക്കും അപകടം വരുത്തുകയാണ് ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു. ആഘോഷത്തിന്‍െറ ഭാഗമായി വാഹനങ്ങള്‍ അലങ്കരിക്കുകയും വാഹന റാലി നടത്തുന്നതും എല്ലാ ആഘോഷങ്ങളുടെയും ഭാഗമാണ്. ഇത്തരം വാഹനങ്ങള്‍ തുടര്‍ച്ചയായി ഹോണ്‍ അടിക്കാറുമുണ്ട്. രാത്രി ഏറെ വൈകിയും ഇത്തരം കൂട്ട ഹോണ്‍ അടികള്‍ സാധാരണമാണ്. ഇത് ശബ്ദമലിനീകരണം ഉണ്ടാക്കുന്നതായും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പൊലീസ് പറഞ്ഞു. ഈ വിഷയത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ദേശീയ ദിനത്തിന്‍െറ ഭാഗമായോ മത്സരങ്ങളില്‍ വിജയം നേടിയതിന്‍െറ ഭാഗമായോ വാഹനങ്ങളുടെ മുകള്‍ ഭാഗങ്ങളില്‍ ഒമാന്‍ പതാക പറപ്പിച്ച് പാട്ട് പാടുന്നതും മറ്റും കുറ്റകരമാണ്. ഇത്തരം റാലികളില്‍ ചിലര്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് ഗുരുതരമായി കാണുന്നതായും അധികൃതര്‍ പറഞ്ഞു.
പൊതുജനങ്ങളുടെയും മറ്റു വാഹനങ്ങള്‍ ഓടിക്കുന്നവരുടെയും ആഘോഷങ്ങള്‍ നടത്തുന്നവരുടെതന്നെയും സുരക്ഷ ഉറപ്പാക്കാന്‍ നിയമം ശക്തമായി നടപ്പാക്കുന്നതോടെ കഴിയുമെന്ന് അധികൃതര്‍ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.