മലയാളി ദമ്പതികളുടെ മരണം: ഞെട്ടല്‍ മാറാതെ ബന്ധുക്കളും സുഹൃത്തുക്കളും
text_fieldsമസ്കത്ത്: കുറ്റ്യാടി സ്വദേശികളായ ദമ്പതികളുടെ ആകസ്മിക മരണത്തില്‍ ഞെട്ടല്‍ വിട്ടുമാറാതെ ബന്ധുക്കളും സുഹൃത്തുക്കളും. കുറ്റ്യാടി അടുക്കത്ത് കിണര്‍ വരമ്പത്ത് വീട്ടില്‍ കുമാരന്‍െറയും സുലോചനയുടെയും മകനായ വിജേഷ് (36), ഭാര്യ മൃദുല (26) എന്നിവരാണ് മരിച്ചത്. ശരീരത്തിലൂടെ സ്വയം വൈദ്യുതി കടത്തിവിട്ട് ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മെയിന്‍ സ്വിച്ചില്‍നിന്നുള്ള വയര്‍ ദേഹത്ത് ചുറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടത്തെിയത്. രണ്ട് വയസ്സുള്ള ഇവരുടെ മകന്‍ ദീപാനന്ദ് സംഭവത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
ഷോക്കടിച്ചപ്പോള്‍ തെറിച്ചുവീണ കുട്ടിയെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷം മസ്കത്തില്‍തന്നെയുള്ള വിജേഷിന്‍െറ ജ്യേഷ്ഠന്‍ അജേഷിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം വേണമെന്നാണ് പൊലീസിന്‍െറ പ്രാഥമിക റിപ്പോര്‍ട്ടെന്ന് ഇവരുടെ കുടുംബ സുഹൃത്തുക്കള്‍ പറഞ്ഞു. ഇതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
റോയല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങള്‍ ഇതിന് ശേഷമാകും നാട്ടിലേക്ക് കൊണ്ടുപോവുക. ഒമ്പത് വര്‍ഷത്തോളമായി പ്രവാസജീവിതം നയിക്കുന്ന വിജേഷ് എന്തിനാണ് ആത്മഹത്യയുടെ വഴി തെരഞ്ഞെടുത്തതെന്ന് ആര്‍ക്കും ഒരു ധാരണയുമില്ല. പ്ളമ്പിങ്, വയറിങ് ജോലികള്‍ ചെയ്തിരുന്ന വിജേഷ് അടുത്തിടെ സ്പോണ്‍സര്‍ഷിപ് മാറിയിരുന്നു. സാമ്പത്തികമായും കുടുംബപരമായും പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ളെന്നും വിജേഷിന്‍െറ ജ്യേഷ്ഠന്‍ അജേഷ് പറഞ്ഞു. നാട്ടിലായിരുന്ന മൃദുല ഏതാനും ദിവസം മുമ്പാണ് ഒമാനിലത്തെിയത്.
ആത്മഹത്യക്ക് തൊട്ടുമുമ്പ് വിജേഷ് വിളിച്ചിരുന്നു. താന്‍ പോവുകയാണെന്ന് മാത്രം പറഞ്ഞ് ഫോണ്‍ വെച്ചു. സംശയം തോന്നി ജിഫ്നൈനിലെ ഇവരുടെ താമസസ്ഥലത്ത് ഉടന്‍ അജേഷ് എത്തിയെങ്കിലും വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോള്‍ ഇരുവരും മരിച്ചിരുന്നു.
കുറച്ചു മാറി തറയില്‍ കിടക്കുകയായിരുന്ന ദീപാനന്ദിന് ജീവനുണ്ടെന്ന് മനസ്സിലാക്കി ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.