Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅലങ്കാരപ്രഭയില്‍ ...

അലങ്കാരപ്രഭയില്‍  ദീപാവലി ഇന്ന് 

text_fields
bookmark_border

മസ്കത്ത്: ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ ഒരുങ്ങി. താമസയിടങ്ങളില്‍ ദീപങ്ങള്‍ തെളിയിച്ചും ദീപാലങ്കാരങ്ങള്‍ ഒരുക്കിയുമാണ് ഇന്ത്യക്കാര്‍ ദീപാവലി ആഘോഷിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരും പ്രത്യേക ദീപാവലി വസ്ത്രങ്ങള്‍ അണിയുകയും മധുര പലഹാരങ്ങള്‍ വിതരണം നടത്തുകയും ചെയ്യും. വിവിധ തരം ദീപാവലി പലഹാരങ്ങളും ഒരുക്കും. 
ആഘോഷത്തിന്‍െറ ഭാഗമായി വീടുകളിലും ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും നടക്കും. ബേക്കറികളിലും സ്വര്‍ണാഭരണ സ്ഥാപനങ്ങളിലുമാണ് ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. ആഘോഷത്തിന് കൊഴുപ്പുകൂട്ടാന്‍ വിവിധ സംഘടനകളും കൂട്ടായ്മകളും വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. താമസയിടങ്ങള്‍ അലങ്കരിക്കലും അലങ്കാര വിളക്കുകള്‍ ഒരുക്കലും ദിവസങ്ങള്‍ക്കുമുമ്പ് തന്നെ ആരംഭിച്ചിരുന്നു. വീടുകളുടെ പ്രവേശകവാടങ്ങളില്‍ ദീപങ്ങള്‍ കത്തിക്കുന്നുണ്ട്. ഇത്തരം തിരിവിളക്കുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും വില്‍പന നടത്തുന്നുണ്ട്. ഇവക്ക് വന്‍ ഡിമാന്‍റാണുള്ളത്. ദീപാവലിയോടനുബന്ധിച്ച് വീടുകളില്‍ രങ്കോലിയും ഒരുക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരുടെ ആഘോഷരീതിയിലും വൈവിധ്യമുണ്ട്. കര്‍ണാടകയടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ചയായിരുന്നു ദീപാവലി. പലഹാരങ്ങളാണ് ദീപാവലിയുടെ സവിശേഷത. താമസയിടങ്ങളിലും സ്ഥാപനങ്ങളിലും മധുര പലഹാരങ്ങള്‍ വിതരണം ചെയ്യും. ചില ഇന്ത്യന്‍ കമ്പനികള്‍ തങ്ങളുടെ അഭ്യുദയകാംക്ഷികള്‍ക്കും ഉപഭോക്താക്കള്‍ക്കുമായി പലഹാരങ്ങളും ഉപഹാരങ്ങളും എത്തിക്കുന്നുണ്ട്. പലരും ദീപാവലിക്ക് മുമ്പുതന്നെ ഇത്തരം ഗിഫ്റ്റുകള്‍ ബന്ധപ്പെട്ടവര്‍ക്ക് എത്തിച്ചിരുന്നു. ചില ബേക്കറികളും സൗജന്യമായി പലഹാരങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ദീപാവലി പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ വിവിധ ബേക്കറികള്‍ വന്‍ ഒരുക്കങ്ങളാണ് നടത്തുന്നത്. ചില സ്ഥാപനങ്ങള്‍ അധിക ജീവനക്കാരെ ഏര്‍പ്പെടുത്തിയും രാത്രി മുഴുവന്‍ ഉറക്കമിളച്ചുമാണ് പ്രത്യേക പലഹാരങ്ങള്‍ തയാറാക്കുന്നത്. വിവിധ ബേക്കറികളും വെജിറ്റേറിയന്‍ റസ്റ്റാറന്‍റുകളും ഉത്തരേന്ത്യന്‍ പലഹാരങ്ങളും ബംഗാളി പലഹാരങ്ങളും ഒരുക്കിയാണ് ദീപാവലിയെ വരവേല്‍ക്കുന്നത്. റൂവിയിലും സിബിദി ഏരിയയിലും പ്രവര്‍ത്തിക്കുന്ന പൂരമ്മാള്‍ റസ്റ്റാറന്‍റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. 
സാധാരണ പലഹാര ഇനങ്ങള്‍ക്ക് പുറമെ ദീപാവലി സ്പെഷല്‍ വിഭവങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു. കാമത്ത് റസ്റ്റാറന്‍റിലും വന്‍തിരക്ക് അനുഭവപ്പെട്ടു. ഡ്രൈഫ്രൂട്ട്സ് ഇനങ്ങള്‍ കൊണ്ടുണ്ടാക്കിയ പലഹാരങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ബോംബേ സ്വീറ്റ്സ് തുടങ്ങിയ മറ്റു ബേക്കറികളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ദീപാവലിയെ വരവേല്‍ക്കാന്‍ ജ്വല്ലറികള്‍ നേരത്തേതന്നെ ഒരുങ്ങിയിരുന്നു. കൂടുതല്‍ സ്റ്റോക്കുകള്‍ എത്തിച്ചും ഓഫറുകള്‍ നല്‍കിയുമാണ് ജ്വല്ലറികള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. ദീപാവലിക്കാലത്ത് സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യമുണ്ടാക്കുമെന്ന വിശ്വാസം നിലനില്‍ക്കുന്നതിനാല്‍ സ്വര്‍ണ വില്‍പന തകൃതിയാണ്. മൂന്നു ദിവസങ്ങളിലായി ജ്വല്ലറികളിന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 
തിങ്കളാഴ്ച മുതല്‍ തങ്ങളുടെ ജ്വല്ലറിയില്‍ തിരക്ക് അനുഭവപ്പെടുന്നതായി ദുബൈ ഗോള്‍ഡ് ഇന്‍ചാര്‍ജ് രഞ്ജിത്ത് പറഞ്ഞു.  സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യം വര്‍ധിക്കുമെന്ന വിശ്വാസം നിലനില്‍ക്കുന്ന ദന്തരാസ് തിങ്കളാഴ്ചയായിരുന്നു. ദീപാവലി ദിനത്തില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ വര്‍ധിക്കും. സ്വര്‍ണത്തിന് കഴിഞ്ഞ ഏതാനും വര്‍ഷത്തെ കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ ഉള്ളത്. അതും തിരക്ക് വര്‍ധിക്കാന്‍ കാരണമായി. ഗ്രാമിന് 13.600 ബൈസയാണ് ചൊവ്വാഴ്ചയിലെ നിരക്ക്. സ്വര്‍ണനാണയങ്ങള്‍ക്ക് ദീപാവലി പ്രമാണിച്ച് നിര്‍മാണ ചിലവ് ഈടാക്കുന്നില്ല. 200 റിയാലിനും അതിന് മുകളിലും സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് സ്വര്‍ണ നാണയം നല്‍കുന്നുണ്ട്. ദീപാവലിക്ക് മാത്രമായി പ്രത്യേക ആഭരണ കലക്ഷനുകളും എത്തിയിട്ടുണ്ട്. കഴിഞ്ഞ വാരാന്ത്യം മുതല്‍ തങ്ങളുടെ ഷോറൂമില്‍ തിരക്ക് അനുഭവപ്പെടുന്നതായി സ്കൈ ജ്വല്ലറി ഷോപ് ഇന്‍ചാര്‍ജ് അജു എ.ആര്‍ പറഞ്ഞു. സ്വര്‍ണ വില കുറഞ്ഞത് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omandiwale celebration
Next Story