Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2015 10:57 AM GMT Updated On
date_range 29 March 2017 10:28 AM GMTസലാല വിമാനത്താവളത്തിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
മസ്കത്ത്: സലാല വിമാനത്താവളത്തിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. പാരിസ്ഥിതിക വിഷയങ്ങളിലെ സുല്‍ത്താന്‍െറ ഉപദേഷ്ടാവ് സയ്യിദ് ശിഹാബ് ബിന്‍ തൈമൂര്‍ അല്‍സഈദിന്‍െറ രക്ഷാകര്‍തൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. രാജ്യത്തിന്‍െറ 45ാം ദേശീയദിനാഘോഷത്തിന് അനുബന്ധമായാണ് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നത്. ഗതാഗതമന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി ഉദ്ഘാടന ചടങ്ങില്‍ പ്രഭാഷണം നിര്‍വഹിക്കും.
പുതിയ വിമാനത്താവളത്തെക്കുറിച്ച ഡോക്യുമെന്‍ററിയും പ്രദര്‍ശിപ്പിക്കും. വിശിഷ്ട വ്യക്തികള്‍, മന്ത്രിമാര്‍, സ്റ്റേറ്റ് കൗണ്‍സില്‍, മജ്ലിസുശ്ശൂറ അംഗങ്ങള്‍, സേനാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും. ജൂണ്‍ 15 മുതല്‍ സലാല വിമാനത്താവളം അനൗദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
Next Story