സുവൈഖിന് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി നാലുപേര്‍ മരിച്ചു
text_fieldsഖദറ: സുവൈഖിന് സമീപം വാദി ഹൈംലി റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി നാലു സ്വദേശികള്‍ മരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. പിക്കപ്പും ലക്സസിന്‍െറ സലൂണ്‍ കാറുമാണ് കൂട്ടിയിടിച്ചത്.
സുവൈഖില്‍ വാദി ഹൈംലിയിലേക്കുള്ള ഉപറോഡില്‍ ബലദിയ ഓഫിസിന് സമീപമായിരുന്നു അപകടം. കാറില്‍ ജോലിക്കായി പോവുകയായിരുന്ന രണ്ടു സ്വദേശി അധ്യാപകരും പിക്കപ്പില്‍ മൂന്നു സ്വദേശി യുവാക്കളുമാണ് ഉണ്ടായിരുന്നത്. രണ്ടുവരി പാതയായ ഇവിടെ മറ്റൊരു വാഹനത്തെ അമിതവേഗതയില്‍ മറികടന്നുവന്ന പിക്കപ്പ് കാറില്‍ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘോതത്തില്‍ പിക്കപ്പിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇത് പിന്നീട് കാറിലേക്ക് പടര്‍ന്നു. തീ പടരുന്നതിനുമുമ്പ് കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. പരിക്കേറ്റയാളെ റുസ്താഖ് പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ പ്രവേശിപ്പിച്ചു.
വാഹനങ്ങള്‍ കത്തിയതിനാലാണ് മരണസംഖ്യ ഉയര്‍ന്നത്. ഇബ്രി അല്‍ മനാരയില്‍ കഴിഞ്ഞദിവസം വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തിയിരുന്നു.
ആര്‍.ഒ.പി വാഹനവും സ്വകാര്യ വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ആര്‍.ഒ.പി ഉദ്യോഗസ്ഥരടക്കം നാലുപേരാണ് മരിച്ചത്. ഈ വര്‍ഷം ജൂലൈ അവസാനം വരെയുള്ള കണക്കനുസരിച്ച് 253 സ്വദേശികളടക്കം 353 പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചതായാണ് കണക്കുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.