ന്യൂനമര്‍ദം ശക്തി പ്രാപിച്ചു; ചുഴലിക്കാറ്റായി മാറാന്‍ സാധ്യത
text_fieldsമസ്കത്ത്: ഇന്ത്യക്കും ഒമാനും ഇടയില്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതായി ഒടുവിലത്തെ റിപ്പോര്‍ട്ട്. വ്യാഴാഴ്ചയോടെ ഇത് ശക്തിപ്രാപിച്ചതായാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇത് ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ട്.
കാറ്റായി രൂപാന്തരം പ്രാപിക്കുമോയെന്നത് വരും മണിക്കൂറുകളില്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. ‘ചപല’ക്ക് സമാനമായി തെക്കുപടിഞ്ഞാറ് ഭാഗത്തേക്കാണ് ശക്തിയേറിയ ന്യൂനമര്‍ദം നീങ്ങുന്നത്. 28 മുതല്‍ 47 കിലോമീറ്റര്‍ വരെയാണ് ഇതിന്‍െറ ഉപരിതല വേഗം. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇത് കൂടുതല്‍ ശക്തിയാര്‍ജിക്കാനിടയുണ്ട്. എന്നാല്‍ 24 മണിക്കൂര്‍ നേരത്തേക്ക് ഒമാനെ നേരിട്ട് ബാധിക്കാനിടയില്ളെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
ഈ വാരാന്ത്യത്തോടെ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത കൈവരും. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.‘ചപല’ ഭീതിയൊഴിഞ്ഞതിന് പിന്നാലെ അടുത്ത ന്യൂനമര്‍ദം രൂപപ്പെട്ടതായ വാര്‍ത്തകള്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.സലാല തീരത്തോ അല്ളെങ്കില്‍ യമനിലോ ആകും ഈ ന്യൂനമര്‍ദത്തിന്‍െറ ഫലമായുള്ള മഴ ലഭിക്കുക. ‘ചപല’ ചുഴലിക്കാറ്റ് വഴിമാറി യമനിലേക്ക് പോയതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് സിവില്‍ ഡിഫന്‍സ് ദേശീയ കമ്മിറ്റി അതീവ ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചത്. ദോഫാര്‍ തീരത്ത് കാറ്റിന്‍െറ നേരിട്ടുള്ള ആഘാതം ഉണ്ടായില്ളെന്നും വിവിധ ഏജന്‍സികള്‍ അറിയിച്ചു.
തീരത്തിന് സമീപത്ത് കാറ്റ് എത്തിയതിന്‍െറ ഫലമായി ദോഫാര്‍, അല്‍വുസ്ത ഗവര്‍ണറേറ്റുകളില്‍ വ്യാപകമായ മഴ ലഭിച്ചിരുന്നു. ചിലയിടങ്ങളില്‍ ശക്തമായ മഴ തന്നെയാണ് ലഭിച്ചത്. കാറ്റും മഴയും യമന്‍െറ വിവിധയിടങ്ങളില്‍ കനത്ത നാശമാണ് വിതച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.