ഒമാന്‍ ഗേള്‍സ് ക്രോസ്കണ്‍ട്രി ചാമ്പ്യന്‍ഷിപ്: മലയാളി വിദ്യാര്‍ഥിനിക്ക് നേട്ടം
text_fieldsമസ്കത്ത്: മുസന്നയില്‍ കഴിഞ്ഞദിവസം നടന്ന പ്രഥമ ഒമാന്‍ ഗേള്‍സ് ക്രോസ്കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ മലയാളി വിദ്യാര്‍ഥിനിക്ക് തിളക്കമാര്‍ന്ന നേട്ടം.
ഒമാന്‍ കായിക മന്ത്രാലയം സംഘടിപ്പിച്ച മത്സരത്തില്‍ മുലദ ഇന്ത്യന്‍ സ്കൂളിലെ 10ാം ക്ളാസ് വിദ്യാര്‍ഥിനി സോനാ കുഞ്ഞുമോനാണ് ആദ്യ 10 സ്ഥാനക്കാരില്‍ ഇടംപിടിച്ചത്. ഇതിലെ ഏക ഇന്ത്യക്കാരിയാണ് സോന. അമേരിക്കന്‍ സ്വദേശിയായ അന്നാ ക്രിസ്റ്റിക്കാണ് നാലു കിലോമീറ്റര്‍ ഓട്ടമത്സരത്തില്‍ ഒന്നാം സമ്മാനം. ആദ്യ പത്തിലിടംപിടിച്ച ബാക്കിയുള്ളവരെല്ലാം സ്വദേശികളാണ്. സോനക്ക് മെഡലും കാഷ് അവാര്‍ഡും ലഭിച്ചു. സവാദിയില്‍ ബിസിനസുകാരനായ ചാലക്കുടി കൊരട്ടി പുളിക്കക്കടവ് സ്വദേശി കുഞ്ഞുമോന്‍െറയും ഷെജിലയുടെയും മൂത്ത മകളാണ് സോന.
കായിക മത്സരങ്ങളില്‍ നേട്ടങ്ങള്‍ കൊയ്തിട്ടുള്ള സോന പാട്ടിലും നൃത്തത്തിലുമൊക്കെ സജീവ സാന്നിധ്യമാണ്. നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ഏക സഹോദരന്‍ സാവനും കലാരംഗത്ത് സജീവമാണ്.