ചൂടുചായയും എരിവുള്ള രാഷ്ട്രീയവും: കുഞ്ഞാലിയുടെ തട്ടുകട മത്രയില്‍ സജീവം
text_fieldsമത്ര: രാഷ്ട്രീയം ചര്‍ച്ച ചെയ്ത് തര്‍ക്കത്തിലേക്കും കൈയാങ്കളിയിലേക്കും എത്തുന്നതിനാല്‍ ഇവിടെ രാഷ്ട്രീയം പാടില്ളെന്ന ബോര്‍ഡ് എഴുതിവെക്കാന്‍ ചില ചായക്കടക്കാര്‍ നിര്‍ബന്ധിതരാകാറുണ്ട്. എന്നാല്‍, മത്രയിലെ കുഞ്ഞാലിയുടെ തട്ടുകടയില്‍ ഇഷ്ടംപോലെ രാഷ്ട്രീയം പറയാം, ചര്‍ച്ച ചെയ്യാം. ചായക്കട നടത്തുന്ന കുഞ്ഞാലിയും അഷ്റഫും ചര്‍ച്ചക്ക് എരിവുപകരാന്‍ കൂടെ കൂടുകയും ചെയ്യും. നാട്ടില്‍ നടക്കുന്ന എന്തുസംഭവവും ദിനേന ഇവിടെ ചര്‍ച്ചയാകാറുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചയുടെ സ്വഭാവം മാറും. ഇന്നലെ വരെ ഒന്നിച്ചിരുന്ന് ആശയങ്ങളും നാട്ടുകാര്യങ്ങളും പങ്കുവെച്ചവര്‍ രാഷ്ട്രീയം പറയാന്‍ ഇറങ്ങിയാല്‍ പുതിയ ചേരികളിലാകും. ഇടതും വലതും മൂന്നും നാലും ഗ്രൂപ്പുമൊക്കെ ഇവിടെ ചര്‍ച്ചക്കത്തെും. ദിവസവും കൃത്യമായ ഇടവേളകളില്‍ ഇവിടെ ചര്‍ച്ചകള്‍ രൂപപ്പെടാറുണ്ട്. സൂഖില്‍ ജോലി ചെയ്യുന്നവരുടെ പ്രാതലും ചായകുടിയുമെല്ലാം ഈ തട്ടുകടയിലാണ്. അതുകൊണ്ടുതന്നെ എല്ലാവരും ദിവസവും ഇവിടെ ഒത്തുചേരാറുണ്ട്. പതിവുപോലെ ഇടതുപക്ഷക്കാരനായ വയനാട്ടിലെ ഉസ്മാനാണ് ഞായറാഴ്ച ചര്‍ച്ചക്ക് തിരികൊളുത്തിയത്. അടുത്തിരിക്കുന്നത് എസ്.ഡി.പി.ഐക്കാരനായ വാണിമേല്‍ സ്വദേശി സലാമാണ്. നിങ്ങളുടെ പാര്‍ട്ടി ഇത്തവണ എന്തുവരെ പോകുമെന്ന ഉസ്മാന്‍െറ ചോദ്യത്തിന് ശക്തമായ സാന്നിധ്യമറിയിക്കുമെന്നായിരുന്നു സലാമിന്‍െറ മറുപടി. പിന്നീട് ലീഗുകാരെ ഒന്ന് തോണ്ടാനാണ് ഉസ്മാന്‍ ചെന്നത്. ലീഗിനെ ഒന്ന് തോണ്ടിയപ്പോള്‍ കട നടത്തുന്ന കുഞ്ഞാലിക്കും അഷ്റഫിനും ഒപ്പം പ്രാതല്‍ കഴിക്കാനത്തെിയ റഫീഖും യൂസുഫും കൂടി. ഇതോടെ ബഹളത്തോട് ബഹളമായി. പൊന്നാനിക്കാരന്‍ കബീറിന്‍െറ ഇടപെടലാണ് സ്ഥിതി ശാന്തമാക്കിയത്. നിങ്ങളിവിടെക്കിടന്ന് അടിപിടി കൂട്, ഒരു വോട്ടുചെയ്യാനുള്ള അവകാശംപോലും രാഷ്ട്രീയക്കാര്‍ നിങ്ങള്‍ക്ക് തന്നില്ല. പോരാത്തതിന് ടിക്കറ്റിന് നികുതി കൂട്ടുന്നു. എയര്‍പോര്‍ട്ട് ഒന്നുമല്ലാതെ കിടക്കുന്നു. കത്തിയും കോണിയും പറഞ്ഞ് നടക്കാതെ പോയി പണിയെടുക്കാന്‍ പറഞ്ഞ് കബീര്‍ എല്ലാവരെയും പിരിച്ചുവിട്ടു. അല്‍ കര്‍ണക്കിലെ നാസറും മാഹി സ്വദേശി മധുവുമൊക്കെ ഇതിനിടെ വ്യക്തമായ രാഷ്ട്രീയംവെച്ച് നയത്തില്‍ സംസാരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ഡ്രസ് റിഹേഴ്സലാണെന്നും നാട്ടില്‍ വിളിച്ച് വോട്ടുറപ്പിച്ചു കഴിഞ്ഞതായും പറഞ്ഞാണ് ചായക്കടയില്‍ വന്നവര്‍ പിരിഞ്ഞുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.