ചപല: കാറ്റിന് ശക്തി കുറയുന്നതിന്‍െറ ആശ്വാസത്തില്‍ സലാലക്കാര്‍
text_fieldsമസ്കത്ത്: ചപലയുടെ ശക്തി കുറയുന്നതായും യമന്‍ തീരത്തേക്ക് നീങ്ങുന്നതായുമുള്ള റിപ്പോര്‍ട്ടുകള്‍ സലാലക്കാര്‍ക്ക് ആശ്വാസം പകര്‍ന്നു. മഴയെക്കാള്‍ കാറ്റിനെയായിരുന്നു സലാലക്കാര്‍ ഏറെ പേടിച്ചിരുന്നത്. കാറ്റ് അടിച്ചുവീശുകയാണെങ്കില്‍ കെട്ടിടങ്ങള്‍ക്ക് മുകളിലും മറ്റും മരങ്ങള്‍ വീഴുന്നതടക്കമുള്ള ദുരന്തങ്ങള്‍ പലരും മുന്നില്‍ കണ്ടിരുന്നു. തെങ്ങുകളും മറ്റും സമീപത്തുള്ള കെട്ടിടങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ കഴിഞ്ഞ രാവ് ഉറങ്ങാതെയാണ് കഴിച്ചുകൂട്ടിയത്. കാറ്റിന് ശക്തി കുറഞ്ഞെന്ന വാര്‍ത്ത ഏറെ ആശ്വാസത്തോടെയാണ് ഇവര്‍ എതിരേറ്റത്. സലാലയില്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിടയുള്ള മഴയും കാറ്റും മൂലമുണ്ടാവുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം സജ്ജമായി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യ മന്ത്രാലയം ദോഫാര്‍ മേഖല ഡയറക്ടറേറ്റ് അടിയന്തര യോഗം ചേര്‍ന്നിരുന്നു. വിവിധ മേഖലകളില്‍ അഞ്ച് ആരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മന്ത്രാലയം ദോഫാര്‍ മേഖലാ ഡയറക്ടര്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ മശൈഖി പറഞ്ഞു. സാദ, ദാരീസ്, ന്യൂസലാല, പടിഞ്ഞാറെ സലാല, ഒൗദ് എന്നിവിടങ്ങളിലാണ് എല്ലാ സജ്ജീകരണങ്ങളുമായി ആശുപത്രികള്‍ സ്ഥാപിക്കുന്നത്. അത്യാധുനിക സജ്ജീകരണങ്ങള്‍ ഒരുക്കുന്നതോടൊപ്പം മെഡിക്കല്‍ ടീമും സജ്ജമായി നില്‍ക്കുന്നുണ്ട്. ഈ കേന്ദ്രങ്ങള്‍ ഒരാഴ്ചത്തേക്ക് 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാവും. രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള മുറികളും ആംബുലന്‍സുകളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം സലാലയിലെ സ്വകാര്യ-സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളുമായി പ്രവര്‍ത്തനം ഏകോപിപ്പിച്ചിട്ടുണ്ട്. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി, സുല്‍ത്താന്‍ സായുധസേന ആശുപത്രി, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് ആശുപത്രി എന്നിവയും സഹകരിക്കുന്നുണ്ട്. അത്യാസന്ന നിലയിലത്തെുന്നവരെയും ഹൃദയസംബന്ധമായ അസുഖങ്ങള്‍ ബാധിച്ചവരെയും ചികിത്സിക്കാന്‍ സുല്‍ത്താന്‍െറ സായുധസേന ആശുപത്രിയിലും സൗകര്യമൊരുക്കിയിട്ടുണ്ട്. 23211946 ആണ് ആരോഗ്യ മന്ത്രാലയത്തിന്‍െറ നമ്പര്‍. അടിയന്തര ഘട്ടത്തില്‍ ബന്ധപ്പെടാന്‍ 24441999 എന്ന നമ്പറും നല്‍കിയിട്ടുണ്ട്. അതിനിടെ, ഷലീം വിലായത്തിലെ അല്‍ ഹലാനിയ്യത്ത് ദ്വീപില്‍നിന്ന് 493 പേരെ മാറ്റിത്താമസിപ്പിച്ചതായി ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് മേധാവി മുഹ്സിന്‍ ബിന്‍ മുഹമ്മദ് അല്‍ അബ്രി അറിയിച്ചു. ഇവരില്‍ 349 വിദേശികളും ഉള്‍പ്പെടും. റോയല്‍ എയര്‍ഫോഴ്സിന്‍െറ സഹായത്തോടെയാണ് ഇവരെ മാറ്റിത്താമസിപ്പിച്ചത്. 603 പേരാണ് ഇപ്പോള്‍ വിവിധ ഷെല്‍ട്ടറുകളില്‍ തങ്ങുന്നത്. അബൂ ഫറാസ് അല്‍ ഹംദാനി സ്കൂളില്‍ 150 സ്വദേശികളുണ്ട്. അല്‍ ഖബാസ് സ്കൂളില്‍ 220 വിദേശികളും ദാല്‍കൂത്ത് സ്കൂളില്‍ 100 വിദേശികളും ഖദ്റാഫി സ്കൂളില്‍ ഏഴ് സ്വദേശികളും ഷാര്‍ശിദി സ്കൂളില്‍ 120 വിദേശികളും അഗദാറൂത്ത് സ്കൂളില്‍ ആറ് സ്വദേശികളും തങ്ങുന്നുണ്ട്. സ്വദേശികളും മറ്റും സൗജന്യമായി തുറന്നിട്ട ഫ്ളാറ്റുകളിലും മറ്റും നിരവധി പേര്‍ തങ്ങുന്നുണ്ട്. ഇവര്‍ക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ വീട്ടുടമകള്‍ നല്‍കുന്നുണ്ട്. സലാലയില്‍ ചപല അടിച്ചുവീശുകയാണെങ്കില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നിരവധി സന്നദ്ധസംഘങ്ങളും തയാറെടുക്കുന്നുണ്ട്. ഇവര്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സലാലയിലത്തെി ശുചീകരണ പ്രവര്‍ത്തനങ്ങളും മറ്റും നടത്തും.
കൈരളി സലാലയും ടിസ തുംറൈത്തും ഐ.എം.ഐ സലാലയും ആവശ്യക്കാര്‍ക്കായി അഭയസ്ഥലങ്ങള്‍ ഒരുക്കുമെന്ന് അറിയിച്ചു. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സലാല പോര്‍ട്ട് തിങ്കളാഴ്ച രാവിലെ ഷിഫ്റ്റിലെ ജീവനക്കാര്‍ക്ക് അവധി നല്‍കി. കാലാവസ്ഥ അനുകൂലമല്ളെങ്കില്‍ മറ്റ് ഷിഫ്റ്റുകള്‍ക്കും അവധി നല്‍കും. തുറമുഖത്തിന്‍െറ സുരക്ഷ ഉറപ്പാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.