മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒൗദ്യോഗിക തുടക്കമായി
text_fieldsമസ്കത്ത്: പ്രവാസി മലയാളികളിലെ പുതുതലമുറക്ക് മലയാളത്തിന്‍െറ മധുരം പകര്‍ന്നുനല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ ഭാഷാപഠന പദ്ധതിയായ മലയാളം മിഷന് ഒമാനില്‍ ഒൗദ്യോഗിക തുടക്കമായി. മലയാളം മിഷന്‍െറ വിദേശത്തെ നാലാമത് കേന്ദ്രമാണ് ഒമാനില്‍ ആരംഭിച്ചത്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി എന്നിങ്ങനെ പേരിട്ടിരിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഡിപ്ളോമ, ഹയര്‍ ഡിപ്ളോമ, സീനിയര്‍ ഹയര്‍ ഡിപ്ളോമ കോഴ്സുകളാണ് പഠിതാക്കള്‍ക്കായി തയാറാക്കിയിട്ടുള്ളത്. കേരള പബ്ളിക് സര്‍വിസസ് കമീഷന്‍ അംഗീകരിച്ച 10ാംക്ളാസിന് തുല്യമായ സര്‍ട്ടിഫിക്കറ്റ്് പഠനാനന്തരം കുട്ടികള്‍ക്ക് നല്‍കും. കേരളീയ കുടുംബ സാമൂഹിക ജീവിതത്തിന്‍െറ സവിശേഷതകള്‍, വസ്ത്ര ഭക്ഷണ പാര്‍പ്പിട രീതികള്‍, കേരളീയകലകള്‍, കളികള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, പ്രകൃതി, അവയുടെ വൈവിധ്യം, നവോത്ഥാന മുന്നേറ്റങ്ങള്‍ തുടങ്ങിയവയിലൂന്നിയ പഠന പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്.
കുട്ടികളില്‍ ഭാവനയും സര്‍ഗാത്മകതയും വളര്‍ത്തുന്നതാണ് പാഠഭാഗങ്ങള്‍. ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അസൈബയില്‍ അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു. മലയാളം മിഷന്‍ രജിസ്ട്രാര്‍ കെ. സുധാകരന്‍ പിള്ള ഉദ്ഘാടനംചെയ്തു. മുഖ്യപരിശീലകന്‍ ബിനു കെ. സാം പരിശീലനത്തിന് നേതൃത്വം നല്‍കി. മലയാളം മിഷന്‍ ഒമാന്‍ അക്കാദമിക് കോഓഡിനേറ്റര്‍ സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍വര്‍ സ്വാഗതവും ട്രഷറര്‍ രതീഷ് പട്ടിയാത്ത് നന്ദിയും പറഞ്ഞു. സുധീര്‍ രാജന്‍, അജിത് പനിച്ചിയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.