ഇബ്രിയില്‍ ഈവര്‍ഷം പൂട്ടിച്ചത് ഹോട്ടലുകളടക്കം 42 വാണിജ്യസ്ഥാപനങ്ങള്‍
text_fieldsമസ്കത്ത്: അനാരോഗ്യകരമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ചതിനും പഴകിയഭക്ഷണം വില്‍പന നടത്തിയതിനും ഈവര്‍ഷം 42 സ്ഥാപനങ്ങള്‍ പൂട്ടിച്ചതായി ഇബ്രി നഗരസഭാധികൃതര്‍ അറിയിച്ചു. 3000 കിലോ പഴകിയഭക്ഷണം നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിയമലംഘനത്തിന് ആരോഗ്യവകുപ്പ് 698 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
541 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. വിലായത്തിലെ വിവിധ ഗ്രാമങ്ങളില്‍ സ്വദേശികളുടെ സഹായത്തോടെ ഗ്രോസറികളിലും വാണിജ്യ സ്ഥാപനങ്ങളിലുമടക്കം നിരവധി മിന്നല്‍പരിശോധനകള്‍ ഈവര്‍ഷം നടത്തിയതായി നഗരസഭാ വക്താവ് പറഞ്ഞു. സാങ്കേതികമായ നിയമലംഘനത്തിന് 40 സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. അനാരോഗ്യകരമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ മസ്കത്ത് നഗരസഭയും നടപടി കര്‍ക്കശമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം മത്രയില്‍ മലയാളിയുടേതടക്കം നാലു ഹോട്ടലുകള്‍ പൂട്ടിച്ചിരുന്നു.
ബോഷറില്‍ കഴിഞ്ഞയാഴ്ച പരിശോധന നടത്തിയ പകുതിയിലധികം റസ്റ്റാറന്‍റുകളിലും ശുചിത്വമാനദണ്ഡങ്ങള്‍ പാലിക്കുന്നില്ളെന്ന് കണ്ടത്തെിയിരുന്നു. 125 റസ്റ്റാറന്‍റുകളില്‍ 53 എണ്ണത്തിനാണ് നഗരസഭാ ആരോഗ്യ സുരക്ഷാവിഭാഗം നോട്ടീസുകള്‍ നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.