മലയാളി യുവാവിനെ കാണാനില്ളെന്നു പരാതി
text_fieldsഖദറ: ക്രിസ്മസ് ദിനത്തില്‍ സുഹൃത്തുക്കളെ സന്ദര്‍ശിക്കാന്‍പോയയാളെ കാണാനില്ളെന്നു പരാതി. തിരുവനന്തപുരം പൂങ്കുന്നം തേക്കുംകര പുത്തന്‍ വീട്ടില്‍ നെല്‍സന്‍െറയും ഭാര്‍ഗവിയുടെയും മകന്‍ രതീഷിനെയാണ് (28) കാണാതായത്. സുവൈഖ് ഖദറയിലെ അലൂമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു.
ക്രിസ്മസ് തലേന്ന് പള്ളിയിലേക്കെന്നുപറഞ്ഞ് പോയ രതീഷ് ഏറെ വൈകിയാണ് റൂമിലത്തെിയത്. ക്രിസ്മസ് ദിനത്തില്‍ ഖദറയിലുള്ള സുഹൃത്തിന്‍െറ വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ച രതീഷ് വൈകീട്ട് മൂന്നുമണിയോടെയാണ് സുഹൃത്തിനെ കാണാന്‍ എന്നുപറഞ്ഞ് പോയത്. മുസന്നയിലും റൂവിയിലും സുഹൃത്തുക്കള്‍ ഉള്ളതായി അറിയാമെങ്കിലും ആരെ കാണാനാണ് പോയതെന്ന് റൂമില്‍ ഒപ്പം താമസിക്കുന്നവര്‍ക്ക് അറിയില്ല. മുന്നു വര്‍ഷത്തോളമായി ഖദറയിലുള്ള ഇദ്ദേഹം ഇടക്ക് വിസ കാന്‍സല്‍ ചെയ്ത് എട്ടുമാസം നാട്ടില്‍ നിന്നിരുന്നു.
തുടര്‍ന്ന്, അതേ സ്പോണ്‍സറുടെതന്നെ കീഴില്‍ വീണ്ടും വന്നിട്ട് രണ്ടുമാസമേ ആയുള്ളൂ. തൊട്ടടുത്ത മുറിയിലുള്ള സുഹൃത്തിനോട് ക്രിസ്മസ് കേക്ക് കൊണ്ടുവരാമെന്നും രാത്രി ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്നും പറഞ്ഞിരുന്നു. രാത്രി 9.30ന് വിളിച്ചപ്പോള്‍ അരമണിക്കൂറിനുള്ളില്‍ ഖദറയില്‍ എത്തുമെന്നാണ് പറഞ്ഞത്.
രാത്രി 11.30 ആയിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് വിളിച്ചുനോക്കിയപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു. രാവിലെ കാണാതിരുന്നതിനെ തുടര്‍ന്ന് വിളിച്ചുനോക്കിയപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.
പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
