മധുരതരം ഈ പിന്തുണ, ഹൃദയം നിറഞ്ഞ നന്ദി
text_fields
ശ്രേഷ്ഠഭാഷാ പദവിലഭിച്ച മലയാളത്തെ ആദരിക്കാന്‍ മധുരമെന്‍ മലയാളം എന്ന പേരില്‍ ഗള്‍ഫ് മാധ്യമം മസ്കത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക സംഗമം ചരിത്ര വിജയമാക്കിയ മുഴുവന്‍ പേര്‍ക്കും ഹൃദയത്തിന്‍െറ ഭാഷയില്‍ നന്ദി അറിയിക്കുകയാണ്. മറുനാട്ടില്‍ നമ്മള്‍ മലയാളിയുടെ ഒരുമയും സൗഹാര്‍ദവും പ്രകടമാക്കിയ അപൂര്‍വ സന്ധ്യ ഒരുക്കാന്‍ കഴിഞ്ഞു എന്നത് വലിയ ചാരിതാര്‍ഥ്യം നല്‍കുന്നുണ്ട്. സര്‍വശക്തനെ സ്തുതിക്കുന്നതോടൊപ്പം ഈ വിജയത്തിന് ഊണും ഉറക്കവും ഒഴിഞ്ഞ് പ്രവര്‍ത്തിച്ച ഓരോരുത്തരെയും അകമഴിഞ്ഞ് അഭിനന്ദിക്കുന്നു, നന്ദി അറിയിക്കുന്നു.
അതോടൊപ്പം, ക്ഷണം സ്വീകരിച്ചത്തെിയ നിരവധി പേര്‍ക്ക് പരിപാടിയുടെ വേദിയായ ഖുറം ആംഫി തിയറ്ററിന് അകത്ത് പ്രവേശിക്കാന്‍ കഴിയാതെ തിരിച്ചുപോകേണ്ടി വന്നത് വേദനാജനകമാണ്. ആറുമണിയോടെ ഇരിപ്പിടങ്ങള്‍ നിറഞ്ഞതോടെ സുരക്ഷ കണക്കിലെടുത്ത് ഗേറ്റുകള്‍ അടക്കണമെന്ന അധികൃതരുടെ കര്‍ശനനിര്‍ദേശം പാലിക്കാതെ നിവൃത്തിയില്ലായിരുന്നു. എന്നിട്ടും ചവിട്ടുപ്പടിയിലും മറ്റുമായി സ്ഥലം കണ്ടത്തെി കുറച്ചുപേരെ കൂടി അകത്തേക്ക് പ്രവേശിപ്പിക്കാന്‍ അധികൃതര്‍ സംഘാടകര്‍ക്ക് അനുമതി നല്‍കി. സ്ഥലം ലഭിക്കാതെ തിരിച്ചുപോകേണ്ടി വന്നവരോട് ആത്മാര്‍ഥമായി ക്ഷമചോദിക്കുകയാണ്. കലാപരിപാടികള്‍ ആസ്വദിക്കാന്‍ മാത്രമല്ല, മലയാള ഭാഷയോടും ഗള്‍ഫ് മാധ്യമത്തോടുമുള്ള സ്നേഹം പ്രകടപ്പിക്കാന്‍ കൂടിയാണ് കിലോമീറ്ററുകള്‍ താണ്ടി പലരും എത്തിയത്. വളരെ പ്രിയപ്പട്ടവര്‍ പോലും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അവരോട് ഒരിക്കല്‍ കൂടി ക്ഷമചോദിക്കുകയാണ്. ഒപ്പം, ഇത്തരം കുറവുകള്‍ കൂടി ഭാവിയില്‍ പരിഹരിക്കണമെന്ന് സ്വയം ഓര്‍മപ്പെടുത്തുന്നു.
ഗള്‍ഫ് മാധ്യമത്തിന്‍്റെ എക്കാലത്തെയും ഊര്‍ജമായ പ്രിയ പരസ്യ ദാതാക്കളോട്, വായനക്കാരോട്, വരിക്കാരോട്, അഭ്യുദയകാംക്ഷികളോട്, വിമര്‍ശകരോട് എല്ലാം അകമഴിഞ്ഞ നന്ദി പ്രകാശിപ്പിക്കട്ടെ. വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇനിയും നാം ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട്.
വി.കെ. ഹംസ അബ്ബാസ്, ചീഫ് എഡിറ്റര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
