ഇബ്ര ഇന്ത്യന്‍ സ്കൂള്‍ രജതജൂബിലി നിറവില്‍
text_fieldsമസ്കത്ത്: ഇബ്ര ഇന്ത്യന്‍ സ്കൂള്‍ രജതജൂബിലി നിറവില്‍. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ഏക ഇന്ത്യന്‍ വിദ്യാലയമാണിത്. ഇബ്രയിലെ വിദ്യാഭ്യാസമന്ത്രാലയം ഹാളിലാണ് 25ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായത്. 1991 ഒക്ടോബറില്‍ 30 വിദ്യാര്‍ഥികളുമായാണ് ഇബ്ര ഇന്ത്യന്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ഇന്ത്യക്കാര്‍ മാത്രമല്ല, മറ്റു രാജ്യക്കാരായ പ്രവാസികളുടെ മക്കള്‍വരെ ഇന്ന് വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്നത് ഈ സ്കൂളിനെയാണ്. അടുത്തവര്‍ഷം പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള തയാറെടുപ്പിലാണ് സ്കൂള്‍. പരിമിതികള്‍ക്കുള്ളിലും അക്കാദമികരംഗത്ത് മികച്ചനേട്ടമുണ്ടാക്കാന്‍ ഇബ്ര ഇന്ത്യന്‍ സ്കൂളിന് കഴിഞ്ഞു.
വിദ്യാഭ്യാസമന്ത്രാലയം അസിസ്റ്റന്‍റ് ഡയറക്ടര്‍ ആലിയ സഈദ് സാലിം അല്‍ ഹബ്സി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മന്ത്രാലയത്തിലെ സ്വകാര്യ സ്കൂള്‍ വിഭാഗം ഉബൈദ് അഹമ്മദ് സാലിം അല്‍ മിഹ്സിറി വിശിഷ്ടാതിഥിയായിരുന്നു. വിവിധമേഖലകളില്‍ കഴിവുതെളിയിച്ച വിദ്യാര്‍ഥികളെയും അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. ജൂബിലി ലോഗോ, പുതിയ വെബ്സൈറ്റ്, സ്കൂള്‍ മാഗസിന്‍ എന്നിവ പ്രകാശനം ചെയ്തു. സ്കൂള്‍ പ്രസിഡന്‍റ് റോബിന്‍ രോഹിത് അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസകാര്യ അസി അഡൈ്വസര്‍ അലക്സ് സി. ജോസഫ്, സൂര്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ നാരായണിക്കുട്ടി എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപ്രകടനങ്ങള്‍ ചടങ്ങ് വര്‍ണാഭമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.