തടവുകാരുടെ വാരാചരണത്തിന് തുടക്കമായി
text_fieldsമസ്കത്ത്: നാലാമത് ജി.സി.സിതല തടവുകാരുടെ വാരാചരണത്തിന് ഒമാനില്‍ തുടക്കമായി. ‘തിരുത്തലിനായി ഒരുമിച്ച്’ എന്ന തലക്കെട്ടിലാണ് ഈവര്‍ഷത്തെ വാരാചരണ പരിപാടികള്‍. തടവുകാരെ ശിക്ഷക്കുശേഷം സമൂഹത്തിന് ഗുണപ്രദമുള്ളവരാക്കി തീര്‍ക്കുന്നതിനുള്ള വിവിധ കര്‍മപദ്ധതികളാകും വാരാചരണത്തിന്‍െറ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വാരാചരണത്തിന്‍െറ ഭാഗമായി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ നിര്‍മിച്ച കരകൗശലവസ്തുക്കള്‍, പെയിന്‍റിങ്ങുകള്‍ തുടങ്ങി വിവിധ വസ്തുക്കളുടെ പ്രദര്‍ശനം സംഘടിപ്പിക്കും. ഇവയുടെ വില്‍പനയിലൂടെ ലഭിക്കുന്ന പണം തടവുകാരുടെ ക്ഷേമത്തിനായി വകയിരുത്തും. സലാലയില്‍ തടവുപുള്ളികള്‍ നിര്‍മിച്ച കരകൗശലവസ്തുക്കളുടെ പ്രദര്‍ശനം തിങ്കളാഴ്ച ആരംഭിച്ചു.
ശിക്ഷ കഴിഞ്ഞ് തിരികെയത്തെുന്നവരെ സമൂഹം ആട്ടിയകറ്റുന്നില്ളെന്ന് ഉറപ്പാക്കാനുള്ള ബോധവത്കരണ പരിപാടികളും വാരാചരണത്തിന്‍െറ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
