മൂന്നു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടുത്ത വര്‍ഷം സ്വകാര്യവത്കരിക്കും –ധനമന്ത്രി
text_fieldsമസ്കത്ത്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്നു സ്ഥാപനങ്ങള്‍ അടുത്ത വര്‍ഷം സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി ദാര്‍വിഷ് ബിന്‍ ഇസ്മായില്‍ ബിന്‍ അലി അല്‍ ബലൂഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
എണ്ണവിലയിടിവ് മൂലം വരുമാനത്തിലുണ്ടായ കുറവ് നികത്തുകയാണ് ലക്ഷ്യം. ഗള്‍ഫ് രാഷ്ട്രങ്ങളെല്ലാം സര്‍ക്കാര്‍ സാധനങ്ങള്‍ സ്വകാര്യവത്കരിച്ച് വരുമാനത്തിലെ കമ്മി മറികടക്കാന്‍ ശ്രമങ്ങള്‍ നടത്തുകയാണ്. ഇതിന്‍െറ ചുവടുപിടിച്ചാണ് ഒമാന്‍ സര്‍ക്കാറിന്‍െറയും നീക്കമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം ആദ്യ എട്ടു മാസങ്ങളിലായി 2.68 ശതകോടി റിയാലിന്‍െറ ബജറ്റ് കമ്മിയാണ് ഒമാനില്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞവര്‍ഷം 205.7 ദശലക്ഷം റിയാലിന്‍െറ അധിക വരുമാനം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഒമാന്‍െറ വരുമാനത്തിന്‍െറ ഭൂരിപക്ഷവും എണ്ണയില്‍നിന്നുള്ളതാണ്. അതുകൊണ്ട് തന്നെ എണ്ണവില കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ താഴ്ന്ന നിലവാരത്തിലത്തെിയത് രാജ്യത്തിന്‍െറ സമ്പദ്ഘടനയെ ബാധിച്ചിട്ടുണ്ട്. വരുമാന നഷ്ടം മറികടക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനുള്ള പദ്ധതികള്‍ സജീവ പരിഗണനയിലുണ്ടെന്ന് അല്‍ ബലൂഷി ഈ വര്‍ഷമാദ്യം അറിയിച്ചിരുന്നു.
അനുമതി ലഭിക്കുന്ന മുറക്ക് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സ്വകാര്യവത്കരണം ഘട്ടംഘട്ടമായി നടപ്പാക്കുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. 11 സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് സ്വകാര്യവത്കരണ പട്ടികയിലുള്ളത്. പ്രാഥമിക ഓഹരി വില്‍പനയിലൂടെ ഓഹരി വിപണിയുടെ ഉത്തേജനവും കമ്പനികളുടെ ലാഭവിഹിതം പൊതുജനങ്ങള്‍ക്ക് കൈമാറുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മുന്‍ ഓഹരി വില്‍പനകളിലെപോലെ ലാഭമുണ്ടാക്കുന്ന കമ്പനികളെയാണ് സ്വകാര്യവത്കരണത്തിനായി പരിഗണിക്കുന്നത്. ഒമാന്‍ ഓയില്‍ റിഫൈനറീസ് ആന്‍ഡ് പെട്രോളിയവും സ്വകാര്യവത്കരിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.