Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനാപകടത്തില്‍ പരിക്കേറ്റ  പിഞ്ചുകുഞ്ഞ് സുഖം പ്രാപിക്കുന്നു

text_fields
bookmark_border

മസ്കത്ത്: ചൊവ്വാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ പിഞ്ചുകുഞ്ഞ് ആംഡ് ഫോഴ്സസ് ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു. സീറ്റ്ബെല്‍റ്റ് ഇടാത്തതുമൂലം അപകടത്തിന്‍െറ ആഘാതത്തില്‍ കുഞ്ഞ് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. 
റോഡരികില്‍ ഗുരുതര പരിക്കേറ്റ് കിടക്കുന്ന കുഞ്ഞിന്‍െറ പടം സോഷ്യല്‍മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അപകടത്തില്‍ ഇരകളായവരുടെ ചിത്രങ്ങള്‍ പകര്‍ത്തരുതെന്ന് ആര്‍.ഒ.പി നിര്‍ദേശത്തെ മറികടന്നും ഈ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു. 
വാഹനമോടിച്ചിരുന്ന കുഞ്ഞിന്‍െറ മാതാവായ സ്വദേശിയെ ബുധനാഴ്ച തന്നെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. റൂവിയില്‍ ബുധനാഴ്ച റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതര പരിക്കേറ്റിരുന്നു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story